എന്‍ഐഎ കസ്റ്റഡിയിലുള്ള കശ്മീരി യുവതിക്ക് കൊവിഡ്; ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശം

Update: 2020-06-07 14:20 GMT

ന്യൂഡല്‍ഹി: സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് എന്‍ഐഎ കസ്റ്റഡിയിലെടുത്ത കശ്മീരി യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹിനാ ബാഷിര്‍ ബേഗി(39)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ അടിയന്തരമായി ലോക് നായക് ജയ് പ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡല്‍ഹി കോടതി ഉത്തരവിട്ടു. ഇവരോടൊപ്പം എന്‍ഐഎ കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് ജഹന്‍സാഹിബ് സമി(36), ഹൈദരാബാദ് സ്വദേശി അബ്ദുള്‍ ബാസിത്ത് എന്നിവര്‍ റിമാന്റിലാണ്. ഡല്‍ഹിയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ചികില്‍സ മതിയാവില്ലെന്നും ഹിനാ ബാഷിറിനു ചികില്‍സയ്ക്കായി രണ്ടു മാസത്തേക്ക് താല്‍ക്കാലിക ജാമ്യം അനുമദിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകന്‍ എം എസ് ഖാന്‍ കോടതിയെ സമീപിച്ചു. ഹരജി അടുത്ത ദിവസം പരിഗണിക്കും.

    പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തനിടെ ഇന്ത്യയില്‍ ഐഎസുമായി ചേര്‍ന്ന് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാണ് ഇവര്‍ക്കെതിരേ എന്‍ഐഎ ചമുത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഹിനാ ബാഷിറിനെ ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. പിന്നീട് കേസ് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. മാര്‍ച്ച് 20ന് പ്രത്യേക കോടതി ഇവരെ 10 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി എന്‍ഐഎയ്ക്കു അനുമതി നല്‍കിയത്. ഇവര്‍ മൂന്നുപേരിലും നേരത്തേ കൊവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവായതിനാല്‍ മെയ് 29നാ് എന്‍ഐഎ ഇവരെ റിമാന്‍ഡ് ചെയ്തു. ഞായറാഴ്ച റിമാന്‍ഡ് കാലാവധി കഴിഞ്ഞതോട നടത്തിയ പരിശോധനയിലാണ് ഒരാളുടെ യുവതിയുടെ ഫലം പോസിറ്റീവായത്.


Tags:    

Similar News