കെ എം ഷാജി, കെ എന്‍ എ ഖാദര്‍, പി കെ ഫിറോസ്; മുസ്‌ലിം ലീഗിന്റെ ഹിന്ദുത്വ പ്രീണന രാഷ്ട്രീയത്തിന് തിരിച്ചടി

സംഘപരിവാരത്തെ പ്രീണിപ്പിക്കാന്‍ മുസ് ലിം യുവാക്കള്‍ക്കെതിരേ നിരന്തരം തീവ്രവാദ ആരോപണം ഉന്നയിച്ചിരുന്ന കെ എം ഷാജിയുടെ പരാജയം മലബാറില്‍ ഉള്‍പപ്പടെ ഏറെ ആഘോഷിക്കപ്പെടുന്നുണ്ട്. നാറാത്ത് ഉള്‍പ്പടെ മുസ് ലിം യാവാക്കള്‍ക്കെതിരേ തീവ്രവാദ ആരോപണം ഉന്നയിച്ച് സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ നേതാവായിരുന്നു കെ എം ഷാജി. ഇ

Update: 2021-05-02 10:04 GMT

കോഴിക്കോട്: പി സി ജോര്‍ജ്ജ്, ജോസ് കെ മാണി ഉള്‍പ്പടെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയ ജനം ഹിന്ദുത്വ പ്രീണന രാഷ്ട്രീയത്തിനും തിരിച്ചടി നല്‍കി. സംഘപരിവാര്‍ പ്രീണന രാഷ്ട്രീയത്തിലൂടെ മുഖ്യധാരയില്‍ നിറഞ്ഞ് നിന്ന മുസ്‌ലിം ലീഗ് നേതാക്കളായ കെ എം ഷാജി, കെ എന്‍ എ ഖാദര്‍ എന്നിവരുടെ പരാജയമാണ് എടുത്ത് പറയാവുന്നത്. സംഘപരിവാരത്തെ പ്രീണിപ്പിക്കാന്‍ മുസ് ലിം യുവാക്കള്‍ക്കെതിരേ നിരന്തരം തീവ്രവാദ ആരോപണം ഉന്നയിച്ചിരുന്ന കെ എം ഷാജിയുടെ പരാജയം മലബാറില്‍ ഉള്‍പപ്പടെ ഏറെ ആഘോഷിക്കപ്പെടുന്നുണ്ട്. നാറാത്ത് ഉള്‍പ്പടെ മുസ് ലിം യാവാക്കള്‍ക്കെതിരേ തീവ്രവാദ ആരോപണം ഉന്നയിച്ച് സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ നേതാവായിരുന്നു കെ എം ഷാജി. ഇതിനെതിരേ ഷാജിക്കെതിരേ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിജയം ഉറപ്പിച്ചിരുന്ന കെ എം ഷാജി എല്‍ഡിഎഫിലെ കെ വി സുമേഷിനോട് അയ്യായിരത്തില്‍ അധികം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

ഗുരുവായൂര്‍ മണ്ഡലത്തിലെ മുസ് ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എന്‍എ ഖാദറിന്റെ പരാജയവും ഹിന്ദുത്വ പ്രീണന രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. കെ എന്‍ എ ഖാദര്‍ സ്ഥാനാര്‍ഥിയായതോടെ അദ്ദേഹത്തിന് വേണ്ടി ബിജെപി നേതാക്കള്‍ പോലും രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഗുരുവായൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയുടെ നാനനിര്‍ദേശ പത്രിക തള്ളിപ്പോയതും കെ എന്‍ എ ഖാദറിന് ഗുണമാവുമെന്നായിരുന്നു വിലയിരുത്തല്‍. ഗുരുവായൂരില്‍ കെ എന്‍ എ ഖാദര്‍ വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് സുരേഷ് ഗോപി പരസ്യമായി പ്രസ്താവന നടത്തിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി കാണിക്കയിട്ട് തൊഴുത കെ എന്‍ എ ഖാദറിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മതത്തില്‍ നിന്ന് പുറത്ത് പോകുന്ന അപരാധമാണ് കെ എന്‍ എ ഖാദറിന്റേതെന്ന് സമസ്തയുടെ യുവജന വിഭാഗം നേതാക്കള്‍ ആരോപിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ കോണ്‍ഗ്രസ് മാതൃകയില്‍ ഹിന്ദുത്വ പ്രീണനം നടത്തി വോട്ട് പെട്ടിയിലാക്കാമെന്ന കെ എന്‍ എ ഖാദറിന്റെ മോഹമാണ് ഗുരുവായൂരില്‍ പൊലിഞ്ഞത്.

സംഘപരിവാര്‍ പ്രീണന നയങ്ങളില്‍ മുന്നില്‍ നിന്ന നേതാവാണ് പി കെ ഫിറോസ്. അദ്ദേഹം യൂത്ത് ലീഗ് നേതാവായിരിക്കുമ്പോഴാണ് സംഘപരിവാറിന്റെ വിശ്വാസ സംരക്ഷണ യാത്രക്കും സംഘപരിവാര്‍ സംഘടനയായ ബാലഗോകുലത്തിന്റേയും ശോഭയാത്രക്കും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്. ആര്‍എസ്എസ്സിന് നാരങ്ങാ വെള്ളം കലക്കികൊടുത്തവര്‍ എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. താനൂരില്‍ നേരിയ വോട്ടിനാണെങ്കിലും പി കെ ഫിറോസിന്റെ പരാജയം ഹിന്ദുത്വ പ്രീണന നിയങ്ങള്‍ക്കുള്ള തിരിച്ചടിയാണ്.

Tags:    

Similar News