കേരള ബജറ്റ് 2021: പ്രവാസി ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തി

പ്രവാസി ക്ഷേമത്തിന് ഈ സര്‍ക്കാര്‍ 180 കോടി ചെലവഴിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ 68 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് ധനമന്ത്രി അറിയിച്ചു.

Update: 2021-01-15 05:40 GMT

തിരുവനന്തപുരം: വ്യക്തിഗത ക്ഷേമ പദ്ധതികള്‍ ഊന്നല്‍ നല്‍കിയുള്ള ബജറ്റില്‍ പ്രവാസി ക്ഷേമത്തിനും വിവിധ പദ്ധതികള്‍. പ്രവാസി പെന്‍ഷന്‍ 3500 രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.

പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും, പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി.

പ്രവാസി ക്ഷേമത്തിന് ഈ സര്‍ക്കാര്‍ 180 കോടി ചെലവഴിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ 68 കോടി മാത്രമാണ് ചെലവഴിച്ചതെന്ന് ധനമന്ത്രി അറിയിച്ചു.

Tags:    

Similar News