കേരള ബജറ്റ് 2021: കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്‌സി, കെഎസ്‌ഐഡിസി സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഫണ്ടിന് രൂപം നല്‍കും
തിരുവനന്തപുരം: കേരള ബാങ്ക്, കെഎസ്എഫ്ഇ, കെഎഫ്‌സി, കെഎസ്‌ഐഡിസി, എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്ന് ഫണ്ടിന് രൂപം നല്‍കും. ഇതിലേക്കായി അന്‍പത് കോടി ബജറ്റില്‍ നിന്നും അനുവദിക്കും. കേരളത്തിലെ ഏതെങ്കിലും സ്റ്റാര്‍ട്ടപ്പിന് നിക്ഷേപം ആകര്‍ഷിച്ചാല്‍ അതിലേക്ക് ഫണ്ടില്‍ നിന്നും പരമാവധി ഗ്രാന്റ് അനുവദിക്കും.
സീഡ് ഫണ്ടിംഗ് ഓഹരി പങ്കാളിത്തമായി മാറ്റും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നല്‍കുന്ന വായ്പ നഷ്ടമായി മാറിയാല്‍ അതിന് സര്‍ക്കാര്‍ അന്‍പത് ശതമാനം താങ്ങായി നല്‍കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടപ്പാക്കുന്ന കേരള ഫണ്ട് സ്‌കീമീലേക്ക് ഇരുപത് കോടി നല്‍കും. 20000 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 2500 സ്റ്റാര്‍ട്ടപ്പുകള്‍ ഉണ്ടാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അവര്‍ സര്‍ക്കാര്‍ ടെണ്ടറില്‍ പങ്കെടുത്താല്‍ മുന്‍ഗണന നല്‍കും. വിദേശ സര്‍വ്വകലാശാലകളും കമ്പനികളുമായി സഹകരിച്ച് പത്ത് അന്താരാഷ്ട്ര ലോഞ്ചിംഗ് ഡെസ്റ്റിനേഷന്‍ സജ്ജമാകും.