കേരളാ കോണ്‍ഗ്രസ് നേതാവ് സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു
2001 - 2006 കാലഘട്ടത്തില്‍ ഗ്രാമവികസന മന്ത്രിയുമായിരുന്നു സിഎഫ് തോമസ്.
കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മരണം . കേരളാ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു സിഎഫ് തോമസ് .
1980 മുതല്‍ ചങ്ങനാശ്ശേരി എംഎല്‍എയാണ് സിഎഫ് തോമസ് . ഒമ്പത് തവണയാണ് ചങ്ങനാശ്ശേരിയില്‍ നിന്ന് സിഎഫ് തോമസ് നിയമസഭയിലേക്ക് തfരഞ്ഞെടുക്കപ്പെട്ടത്. 2001 - 2006 കാലഘട്ടത്തില്‍ ഗ്രാമവികസന മന്ത്രിയുമായിരുന്നു സിഎഫ് തോമസ്.
ചങ്ങനാശ്ശേരിയിലാണ് സിഎഫ് തോമസിന്റെ ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് എത്തിയ അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് പേരെടുക്കുന്നത്. ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു അദ്ദേഹം. പിന്നീട് കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ ചങ്ങനാശ്ശേരി മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള കോണ്‍ഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജനറല്‍ സെക്രട്ടറിയായും ഇടക്കാലത്ത് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനൊന്നാം നിയമസഭയില്‍ ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, ഖാദി, എന്നി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 1980, 1982, 1987, 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.