ക്ലബ്ബ് ഹൗസിലെ വര്‍ഗീയ ചര്‍ച്ചകള്‍: മോഡറേറ്റര്‍ക്കും സ്പീക്കര്‍ക്കുമെതിരേ കേസെടുക്കുമെന്ന് പോലിസ്

Update: 2021-09-20 18:36 GMT

കോഴിക്കോട്: നവമാധ്യമമായ ക്ലബ്ബ് ഹൗസില്‍ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന ചര്‍ച്ചകള്‍ നടത്തിയാല്‍ മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് പോലിസ് മുന്നറിയിപ്പ്. ക്ലബ്ബ് ഹൗസ് റൂമുകള്‍ ഷാഡോ പോലിസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. യുവജനതയെ വഴി തെറ്റിക്കുന്ന രീതിയിലുള്ള റൂമുകള്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. കേരള പോലിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുന്നറിയിപ്പ്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കേരള പോലിസ് അറിയിപ്പ് അറിയിപ്പ്

നവമാധ്യമമായ ക്ലബ്ബ് ഹൗസില്‍ സമൂഹത്തില്‍ ഭിന്നിപ്പും സ്പര്‍ദ്ധയും വളര്‍ത്തുന്ന രീതിയിലും യുവജനതയെ വഴിതെറ്റിക്കുന്ന രീതിയിലുമുള്ള റൂമുകള്‍ സൈബര്‍ ഷാഡോ പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. ഇത്തരം റൂമുകള്‍ സംഘടിപ്പിക്കുന്ന മോഡറേറ്റര്‍, സ്പീക്കര്‍/ഓഡിയോ പാനലുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.

Full View



Tags:    

Similar News