കിഫ്ബിയുടെ മസാല ബോണ്ട് വിറ്റഴിച്ചത് എസ്എന്‍സി ലാവ് ലിനുമായി ബന്ധമുള്ള സിഡിപിക്യു എന്ന കമ്പനിക്കെന്ന് രമേശ് ചെന്നിത്തല

കിഫ്ബിയുടെ ധനസമാഹരണത്തിനായി 2150 കോടിയുടെ മസാല ബോണ്ടുകള്‍ വിദേശത്ത് വിറ്റഴിച്ചു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. കാനഡയിലും, സിംഗപ്പൂരിലുമാണ് ഈ ബോണ്ടുകള്‍ വില്‍പനക്കായി ലിസ്റ്റ് ചെയ്തത്. കാനഡയില്‍ കിഫ്ബി ബോണ്ടുകള്‍ വാങ്ങിയ കമ്പനിയാകട്ടെ എസ് എന്‍ എസി ലാവ് ലിനില്‍ 20 ശതമാനം ഷെയറുകളുള്ള സിഡിപിക്യുവുമാണ്. മസാല ബോണ്ട് വറ്റഴിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തു വിടണം.ഇതില്‍ വലിയ ദുരൂഹത നിലനില്‍ക്കുകയാണ്.ലാവ്‌ ലിന്‍ കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ വളഞ്ഞ മാര്‍ഗത്തിലുടെ നടത്തുന്ന ഇടപാടായിട്ടു വേണം ഇതിനെ കരുതുവാന്‍.

Update: 2019-04-06 11:05 GMT

കൊച്ചി: കിഫ്ബിക്കെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിഫ്ബിയുടെ മസാല ബോണ്ട് വിറ്റഴിച്ചത് എസ്എന്‍സി ലാവ് ലിന്‍  കമ്പനിയുമായി ബന്ധമുള്ള സിഡിപിക്യു എന്ന കമ്പനിക്കാണെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ഇക്കാര്യത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ പങ്ക് വ്യക്തമാക്കണമെന്നും രമേശ് ചന്നിത്തല ആവശ്യപ്പെട്ടു.കിഫ്ബിയുടെ ധനസമാഹരണത്തിനായി 2150 കോടിയുടെ മസാല ബോണ്ടുകള്‍ വിദേശത്ത് വിറ്റഴിച്ചു എന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. കാനഡയിലും, സിംഗപ്പൂരിലുമാണ് ഈ ബോണ്ടുകള്‍ വില്‍പനക്കായി ലിസ്റ്റ് ചെയ്തത്. കാനഡയില്‍ കിഫ്ബി ബോണ്ടുകള്‍ വാങ്ങിയ കമ്പനിയാകട്ടെ എസ് എന്‍ എസി ലാവ് ലിനില്‍ 20 ശതമാനം ഷെയറുകളുള്ള സിഡിപിക്യുവുമാണ്.മസാല ബോണ്ട് വറ്റഴിച്ചതിന്റെ മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തു വിടണം.ഇതില്‍ വലിയ ദുരൂഹത നിലനില്‍ക്കുകയാണ്.ലാവ്‌ ലിന്‍ കമ്പനിയെ സഹായിക്കാന്‍ സര്‍ക്കാര്‍ വളഞ്ഞ മാര്‍ഗത്തിലുടെ നടത്തുന്ന ഇടപാടായിട്ടു വേണം ഇതിനെ കരുതുവാന്‍.  

കാനഡയിലെ പ്രമുഖ ഗ്ളോബല്‍ ഫണ്ടിംഗ് സ്ഥാപനമായ സി ഡി പിക്യു വാണ് എസ് എന്‍ എസി ലാവ് ലിനില്‍ ഏറ്റവുമധികം ഷെയറുകള്‍ ഉള്ള കമ്പനി. ഈ മസാല ബോണ്ടുകള്‍ വിദേശത്തുള്ള എത്ര കമ്പനികള്‍ വാങ്ങിയിട്ടുണ്ട്.ആ കമ്പനികള്‍ ഏതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. ഇടതു സര്‍ക്കാരുകള്‍ അധികാരത്തിലെത്തുമ്പോഴൊക്കെ എസ് എന്‍ സി ലാവ് ലിന്‍ നും അതുമായി ബന്ധപ്പെട്ട മറ്റു കമ്പനികളും സംസ്ഥാനത്ത് പല രൂപത്തില്‍ പ്രത്യേക്ഷപ്പെടാറുണ്ട്. ഈ മസാല ബോണ്ടുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 9.8 ശതമാനം കൊള്ള പലിശയാണ്. എന്നിട്ടും മസാല ബോണ്ട് വാങ്ങാന്‍ തയ്യാറായത് എസ് എന്‍ സി ലാവ് ലിന്നുമായി ബന്ധപ്പെട്ട സി ഡി പി ക്യു എന്ന ഫണ്ടിംഗ് ഏജന്‍സിയാണ്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ലാവ് ലിന്‍ കമ്പനിയുമായി ബന്ധപ്പെട്ടുള്ള ഈ കമ്പനി മസാല ബോണ്ട് വാങ്ങിയത് യാദൃശ്ചികമാണോ എന്ന് വ്യക്തമാക്കണം മസാല ബോണ്ടുകള്‍ വാങ്ങിയ മറ്റു കമ്പനികളേതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇതില്‍ സര്‍ക്കാരിന്റെ മറുപടിക്കു ശേഷം വരും ദിവസങ്ങളില്‍ ഇതു മായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്‍ മാത്രം വിചാരിച്ചാല്‍ ഇത്രവലിയ ഇടപാട് നടക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ല.ഇതില്‍ മുഖ്യമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും പങ്കാണ് ഏറ്റവും പ്രധാനം.ലാവ് ലിന്‍ കമ്പനിയുമായുളള മുഖ്യമന്ത്രിയുടെ ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വിവാദമായ ലാവ് ലിന്‍ കമ്പനിയുമായി വീണ്ടും ഇത്തരത്തിലുള്ള പുതിയ ഇടപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏത് സാഹചര്യത്തില്‍ ആരംഭിച്ചുവെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഇത് മറ്റൊരു വലിയ അഴിമതിയുടെ തുടക്കമാണെന്നാണ് വ്യക്തമാകുന്നത്.എങ്ങനെ അവര്‍ ബോണ്ടുകള്‍ വാങ്ങി. എവിടെവെച്ചായിരുന്നു ചര്‍ച്ച ഇക്കാര്യങ്ങള്‍ ജനങ്ങളോടു പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ അഞ്ചുമാസമായി ക്ഷേമ പെന്‍ഷന്‍ നല്‍കിയിരുന്നില്ല.ക്ഷേമ പെന്‍ഷന്‍ മാര്‍ച് 31 നു മുമ്പു നല്‍കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതാണ്.എന്നാല്‍ ഇപ്പോഴാണ് കൊടുക്കുന്നത്. ക്ഷേമ പെന്‍ഷന്‍ വാങ്ങിയിട്ട് എല്‍ഡിഎഫിനെതിരെ വോട്ടു ചെയ്താല്‍ ദൈവ കോപമുണ്ടാകുമെന്നാണ് ദേവസ്വം മന്ത്രി പറഞ്ഞിരിക്കുന്നത്.മന്ത്രി ഇങ്ങനെ പറയുന്നത് വോട്ടര്‍ മാരെ ഭയപ്പെടുത്താന്‍ വേണ്ടിയാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സംസ്ഥാന ഖജനാവില്‍ നിന്നുള്ള പണമാണ് ക്ഷേമ പെന്‍ഷനായി നല്‍കുന്നത് അല്ലാതെ പിണറായി വിജയന്റെ വീട്ടില്‍ നിന്നും കൊണ്ടു വരുന്ന പണമല്ല.ക്ഷേമ പെന്‍ഷന്‍ ആദ്യമായിട്ടില്ല കേരളത്തില്‍ വിതരണം ചെയ്യുന്നത്. എല്ലാ സര്‍ക്കാരും നല്‍കാറുണ്ട്. ഈ സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ കാലം പെന്‍ഷന്‍ വൈകിപ്പിച്ചിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Tags:    

Similar News