കര്‍ഷക പ്രക്ഷോഭം: മംഗളുരുവില്‍ സര്‍വകക്ഷി നിരാഹാര സത്യാഗ്രഹം
അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ എസ് ഡിപിഐ, സിഐടിയു, ഡിവൈഎഫ്‌ഐ, ആം ആദ്മി, എസ് ഡിടിയു നേതാക്കള്‍ പങ്കെടുത്തു.
ബിജെപി സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂല നയത്തിനും എപിഎംസി ഭേദഗതി ഉള്‍പ്പടെ ജനവിരുദ്ധ നയങ്ങള്‍ക്കും എതിരേ നേതാക്കള്‍ സംസാരിച്ചു.
സമരത്തില്‍ കര്‍ഷക തൊഴിലാളി സംഘടനകളും, ദലിത്, മുസ് ലിം, വനിതാ സംഘടനകളും പങ്കെടുത്തതായി ഹസിരു സെനെ സംസ്ഥാന സെക്രട്ടറി രവി കിരണ്‍ പുനാച്ച് പറഞ്ഞു. കര്‍ഷകന്റെ ന്യായമായ അവകാശങ്ങള്‍ നേടുന്നത് വരെ രാജ്യവ്യാപക പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ കര്‍ഷക-തൊ ഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണമെന്ന് റൈത സംഘ സംസ്ഥാന വൈസ് പ്രസിഡന്റ് യാദവ് ഷെട്ടി പറഞ്ഞു.
അദാനിയും അംബാനിയും ഉള്‍പ്പടെ കോര്‍പറേറ്റുകള്‍ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ എം പി ചെങ്ങപ്പ പറഞ്ഞു.കരവാലി അഭിവൃതി സമിതി നേതാവ് ഷാബിര്‍, ജനവടി മഹിള സംഘ നേതാവ് ജയന്തി ബി ഷെട്ടി, എസ്ഡിപിഐ കര്‍ണാടക പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് തുംബെ, ഡിവൈഎഫ്‌ഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് മുനീര്‍ കട്ടിപള്ള, ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ്, ജെഡിഎസ് നേതാവ് അബ്ദുള്‍ റഹിം, അഹിന്ദ ഡോട്ട് കോം എഡിറ്റര്‍ ഇന്‍ ചീഫ് അക്രം ഹസന്‍, എസ്ഡിടിയു കര്‍ണാടക ജനറല്‍ സെക്രട്ടറി അബ്ദുള്‍ ജലീല്‍, മംഗളൂരൂ കോര്‍പറേഷന്‍ കൗണ്‍സിലര്‍ മുനിബ് ബെംഗ്രെ, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അതാവുല്ല, സിഐടിയു ജില്ലാ സെക്രട്ടറി രമണ വിറ്റ്‌ല തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.