കെ എം ബഷീറിനെ കാറിടിച്ചുകൊന്ന കേസ്: മ്യൂസിയം സിഐയ്ക്കു സ്ഥലംമാറ്റം

യൂസിയം സിഐ ജി സുനിലിനെയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ സിഐയായി സ്ഥലം മാറ്റിയത്

Update: 2019-09-05 13:42 GMT

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ മ്യൂസിയം സിഐയ്ക്കു സ്ഥലംമാറ്റം. മ്യൂസിയം സിഐ ജി സുനിലിനെയാണ് കാസര്‍കോട് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ സിഐയായി സ്ഥലം മാറ്റിയത്. കേസില്‍ പ്രത്യേകാന്വേഷണ സംഘത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ദിവസങ്ങള്‍ക്കു മുമ്പ് ചുമതലയില്‍ നിന്നു മാറ്റിയിരുന്നു. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ ഷീന്‍ തറയിലിനു പകരം അന്വേഷണ സംഘത്തിലെ എസ്പി എ ഷാനവാസിനെയാണ് ചുമതലയേല്‍പ്പിച്ചിട്ടുള്ളത്. ക്രമസമാധാനപാലന ചുമതലയുള്ള എഡിജിപി ഡോ. ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.




Tags:    

Similar News