സിപിഎമ്മിലെ ചിരി മുഖം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍

പാര്‍ട്ടി വിഎസ്-പിണറായി ഗ്രൂപ്പിസത്തിലേക്ക് വഴിമാറിയ കാലത്ത് പാര്‍ട്ടിയെ തകരാതെ നോക്കിയതില്‍ മുഖ്യപങ്ക് അദ്ദേഹത്തിനായിരുന്നു.

Update: 2022-10-01 17:03 GMT

രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും ഏറെ സ്വീകാര്യനും സിപിഎമ്മിലെ സൗമ്യ സാന്നിധ്യവുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനും കേരള രാഷ്ട്രീയത്തിലും നികത്താനാകാത്ത നഷ്ടമാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം.

സിപിഎില്‍ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്ത് മധ്യസ്ഥന്റെ സ്ഥാനമായിരുന്നു അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്. പാര്‍ട്ടി വിഎസ്-പിണറായി ഗ്രൂപ്പിസത്തിലേക്ക് വഴിമാറിയ കാലത്ത് പാര്‍ട്ടിയെ തകരാതെ നോക്കിയതില്‍ മുഖ്യപങ്ക് അദ്ദേഹത്തിനായിരുന്നു. പിണറായി വിജയന്‍ കഴിഞ്ഞാല്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള കരുത്തുറ്റ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ മിതത്വവും നിശ്ചയദാര്‍ഡ്യവും ഒരേ സമയം കൈമുതലായിരുന്ന നേതാവായിരുന്നു കോടിയേരി. ധാര്‍ഷ്ട്യങ്ങളില്ലാത്ത, പ്രായോഗികവാദിയും സമര്‍ഥനുമായ രാഷ്ട്രീയക്കാരനുമായിരുന്നു അദ്ദേഹം.പ്രതിസന്ധികളെ സമചിത്തതയോടെ എല്ലായ്‌പ്പോഴും നേരിട്ടു.

1953ല്‍ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും ഇളയ മകനായിട്ടാണ് കോടിയേരിയുടെ ജനനം. ആറാം വയസ്സില്‍ അച്ഛന്റെ മരണം. അമ്മയുടെ തണലില്‍ നാലു സഹോദരിമാര്‍ക്കൊപ്പം ജീവിതം. സമീപത്തെ കോടിയേരി ഓണിയന്‍ സ്‌കൂളില്‍ അന്നത്തെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ നേതാവ്. പിന്നീട് മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ പ്രഥമ യൂണിയന്‍ ചെയര്‍മാന്‍. ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായി മാറിയിരുന്നു അപ്പോഴേക്കും.

പതിനാറാംവയസ്സില്‍ പാര്‍ട്ടി അംഗത്വം, പതിനെട്ടാം വയസ്സില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരന്‍. ജയിലില്‍ പിണറായി വിജയനും എം.പി. വീരേന്ദ്രകുമാറും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍. പോലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ നിയുക്തനായത് കൂട്ടത്തില്‍ ഇളയവനായ ബാലകൃഷ്ണനായിരുന്നു.

1953 നവംബര്‍ 16ന് കണ്ണൂര്‍ തലായി എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ കോടിയേരി മൊട്ടുമ്മേല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായാണ് കോടിയേരിയുടെ ജനനം. കോടിയേരിക്ക് ആറുവയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിച്ചത് തുടര്‍ന്ന് അമ്മയുടെ സംരക്ഷണത്തിലായിരുന്നു വളര്‍ന്നത്. എസ്എഫ്‌ഐ യിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂള്‍, കോടിയേരി ഓണിയന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മാഹി മഹാത്മാ ഗാന്ധി ഗവണ്‍മെന്റ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി

പതിനാറാമത്തെ വയസിലാണ് കോടിയേരി സിപിഎം അംഗത്വമെടുക്കുന്നത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മുതല്‍ സംസ്ഥാന കമ്മിറ്റി സെക്രട്ടറി പദം വരെ അലങ്കരിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. 1982, 1987, 2001, 2006, 2011 വര്‍ഷങ്ങളില്‍ തലശ്ശേരിയില്‍നിന്ന് നിയമസഭയിലെത്തി. 2001ല്‍ പ്രതിപക്ഷ ഉപനേതാവായ കോടിയേരി, 2006ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ആഭ്യന്തരവിനോദസഞ്ചാര വകുപ്പുമന്ത്രിയായി . പാര്‍ട്ടിയില്‍ വി എസ് - പിണറായി പക്ഷങ്ങള്‍ തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുന്ന കാലമായിരുന്നു അത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദനും പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും ഇടിയിലുള്ള മികച്ച മധ്യസ്ഥന്‍ കൂടിയായിരുന്നു കോടിയേരി. 16 വര്‍ഷം പിണറായി വിജയന്‍ വഹിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം അങ്ങനെ കോടിയേരിയിലെത്തി. 2015ലാണ് സി.പി.എം. സംസ്ഥാന സെക്രട്ടിറിപദത്തിലേക്ക് കോടിയേരി എത്തുന്നത്. അത്രയും നാള്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് മാറി. പാര്‍ട്ടി നേതൃ സ്ഥാനങ്ങള്‍ കണ്ണൂരില്‍ ഒതുക്കപ്പെടുന്നുവെന്ന് വിമര്‍ശനം വന്നിരുന്നുവെങ്കിലും കോടിയേരിയല്ലാത്ത മറ്റൊരു ഉചിതമായ പേര് അന്ന് സിപിഎമ്മിന് മുമ്പിലുണ്ടായിരുന്നില്ല. 2018ല്‍ കോടിയേരി വീണ്ടും സംസ്ഥാന സെക്രട്ടറിയായി.

ഭരണത്തുടര്‍ച്ചയുമായി പിണറായി മുഖ്യമന്ത്രി പദത്തില്‍ തുടരുമ്പോള്‍ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ കോടിയേരി മൂന്നാമൂഴത്തിലേക്കു കടന്നു. പക്ഷെ അനാരോഗ്യം കോടിയേരിയെ വീണ്ടും വിശ്രമത്തിലേക്ക് നയിക്കുകയായിരുന്നു.

Tags:    

Similar News