ആര്‍എസ്എസ് അജണ്ട; സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാജ്ഭവന്‍ ആസ്ഥാനമായി ആസൂത്രിത നീക്കം; കോടിയേരി
രാഷ്ട്രീയപരമായും കായികമായും പാര്‍ടിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. 17 സഖാക്കളെയായാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയത്. ഇത്തരം അക്രമങ്ങളെ നേരിടാന്‍ ശക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ പാര്‍ടിക്ക് കഴിയണം.
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമം രാജ്ഭവന്‍ ആസ്ഥാനമായി ആരംഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കേന്ദ്രം ഡല്‍ഹിയിലും ആസ്ഥാനം ആര്‍എസ്എസ് ഓഫിസുകളിലുമാണ്. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണ്. ഈ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടും. ജനങ്ങളുടെ ശക്തിയാണ് സിപിഎമ്മിന്റെ ശക്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ ഇടപെടുന്ന സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ എന്നതാണ് നമുക്ക് ലഭിച്ച ജനകീയ അംഗീകാരം. അതിനാല്‍ തന്നെ എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ചില ആസൂത്രിതമായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ രാഷ്ട്രീയ വെല്ലുവിളികള്‍ സിപിഐഎം നേരിടുന്നു എന്ന യാഥാര്‍ഥ്യം മനസ്സിലാക്കണം. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള അജണ്ടവെച്ചാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ കേന്ദ്രം ഡല്‍ഹിയിലും ആസ്ഥാനം ആര്‍എസ്എസ് ഓഫിസുകളിലുമാണ്. രാജ്ഭവന്‍ ആസ്ഥാനമായും ഇത്തരം പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണ്. ഈ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടും. ജനങ്ങളുടെ ശക്തിയാണ് സിപിഐഎമ്മിന്റെ ശക്തി. ശത്രുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം. രാഷ്ട്രീയപരമായും കായികമായും പാര്‍ടിയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. 17 സഖാക്കളെയായാണ് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ രാഷ്ട്രീയ എതിരാളികള്‍ കൊലപ്പെടുത്തിയത്. ഇത്തരം അക്രമങ്ങളെ നേരിടാന്‍ ശക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ പാര്‍ടിക്ക് കഴിയണം.