ബിജെപിയെ എങ്ങനെ പരാജയപ്പെടുത്താമെന്ന് കൊല്‍ക്കത്ത കാണിച്ചുതരും: മമത ബാനര്‍ജി

Update: 2021-12-16 05:41 GMT

ന്യൂഡല്‍ഹി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള വഴി കൊല്‍ക്കത്ത കാണിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്ത നിവാസികള്‍ എന്താണ് പറയുന്നതെന്ന് രാജ്യം മുഴുവന്‍ നോക്കുകയാണെന്ന് മമത പറഞ്ഞു. ഞായറാഴ്ച നഗരത്തില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബംഗാളിലെ ജനങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്തി. 'ബംഗാള്‍ ഇന്ന് ചിന്തിക്കുന്നത്, ഇന്ത്യ നാളെ ചിന്തിക്കുന്നു,' ബാനര്‍ജി പറഞ്ഞു.

രാജ്യത്തുടനീളം ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ബാനര്‍ജി ഊന്നിപ്പറഞ്ഞു. 'കൊല്‍ക്കത്ത വഴി കാണിക്കും,' അവര്‍ പറഞ്ഞു.

2022ലും 2023ലും അസംബ്ലി തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഗോവ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിപ്പിക്കും. ബംഗാളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെടുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

പശ്ചിമ ബംഗാളില്‍ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് ബാനര്‍ജി പറഞ്ഞു.

Tags:    

Similar News