കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ അന്വേഷണ സംഘം ഇന്ന് എന്‍ ഐടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ആല്ഫൈന് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ജോളിയെ തെളിവെടുപ്പിന് കൊണ്ടുവരിക. കൂടാതെ താമരശ്ശേരി കോടതി ഇന്ന് ജോളിയുടെ ഒപ്പും കൈയക്ഷരവും പരിശോധിക്കും. ആല്ഫൈന് വധക്കേസില്‍ ഞായറാഴ്ച വരെ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. റോയി വധക്കേസില്‍ ജോളിയെ എന്‍ഐടി കാന്റീനിലെത്തിച്ച് നേരത്തേ തെളിവെടുപ്പ് നടത്തിയിരുന്നു. ജോളിയുടെ ഫോണ്‍ കോള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ജോളിയുടെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ഇന്ന് കോള്‍ ഡീറ്റയില്‍സ് പരിശോധിക്കുമെന്നാണ് വിവരം. അതിനിടെ, സിലിയുടെ സഹോദരന് സിജോയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കൂടത്തായി കൊലപാതക പരമ്പരയില്‍ 6 കൊലപാതകങ്ങളില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇനി മൂന്ന് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്താനുള്ളത്. ഇതില്‍ മാത്യു വധക്കേസില്‍ കൂടി അറസ്റ്റു രേഖപ്പെടുത്തിയാല്‍ പിന്നെ അന്നമ്മയുടെയും ടോം തോമസിന്റെയും കൊലക്കേസിലാണ് അറസ്റ്റ് രേഖപ്പെടുത്താന്‍ ബാക്കിയുണ്ടാവുക.