കൂടത്തായി കേസ്: ജോളിയുടെ പോലിസ് കസ്റ്റഡി ഇന്നവസാനിക്കും; വീണ്ടും ആവശ്യപ്പെട്ടേക്കും
അതിനിടെ, ജോളിയുടെ രണ്ടാം ഭര്‍ത്താസ് ഷാജുവിനോടും പിതാവ് സഖറിയാസിനോടും പുലിക്കയം വിട്ട് പോവരുതെന്നു പോലിസ് നിര്‍ദേശം നല്‍കി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ ചോദ്യംചെയ്യാന്‍ പോലിസ് കസ്റ്റഡിയില്‍ നല്‍കിയ കാലാവധി ഇന്നവസാനിക്കുമെന്നിരിക്കെ മറ്റൊരു കേസില്‍കൂടി അറസ്റ്റ് രേഖപ്പെടുത്തി വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയേക്കും. സിലി വധക്കേസില്‍ ചോദ്യം ചെയ്യാന്‍ നല്‍കിയ കാലാവധിയാണ് ഇന്ന് തീരുന്നത്. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ വേണ്ടി ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍കൂടി അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡി ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനിടെ, ജോളിയുടെ രണ്ടാം ഭര്‍ത്താസ് ഷാജുവിനോടും പിതാവ് സഖറിയാസിനോടും പുലിക്കയം വിട്ട് പോവരുതെന്നു പോലിസ് നിര്‍ദേശം നല്‍കി. ഷാജുവിനെതിരേ ജോളി വീണ്ടും മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് നിര്‍ദേശമെന്നാണു സൂചന. ജോളിയുടെ ബന്ധുക്കളെയും സുഹൃത്ത് ജോണ്‍സണേയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.