കൊട്ടിയൂരില്‍ 20 കിലോ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവം: ഒരാള്‍ അറസ്റ്റില്‍

Update: 2024-04-08 11:26 GMT

കണ്ണൂര്‍: കൊട്ടിയൂരില്‍ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പന്നിയാംമല സ്വദേശി വിശ്വനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ സൂക്ഷിച്ച 20 കിലോ സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. പടക്ക നിര്‍മാണത്തിന് കൊണ്ടുവന്നതെന്നാണ് മൊഴി. തൈപ്പറമ്പില്‍ വിശ്വന്റെ വീട്ടിലും പറമ്പിലുമായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ കേളകം പോലിസ് കേസെടുത്തിരുന്നു. കണ്ണൂര്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കേളകം പോലിസും ചേര്‍ന്നാണ് പിടികൂടിയത്. സള്‍ഫര്‍, അലൂമിനിയം പൗഡര്‍, 70 പടക്കം, പടക്കമുണ്ടാക്കാനുള്ള തിരികള്‍, ഗുണ്ട്, കരിപ്പൊടി എന്നിവയാണ് പിടികൂടിയത്. പിന്നാലെ വിശ്വന്‍ ഒളിവില്‍ പോയിരുന്നു. സ്‌ഫോടകവസ്തുക്കള്‍ കൈവശം വച്ചതിന് വിശ്വനെതിരേ നേരത്തെയും കേസെടുത്തിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി മലയോര മേഖലയിലും ബോംബ് സ്‌ക്വാഡ് വ്യാപക പരിശോധന നടത്തി വരികയാണ്.

Tags:    

Similar News