കെ എസ് ഷാന്‍ കൊലക്കേസ്: അഞ്ചംഗ ആര്‍എസ്എസ് കൊലയാളിസംഘത്തെ റിമാന്റ് ചെയ്തു
ഇവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പോലിസ് പറയുന്നത്.
ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഞ്ചംഗ ആര്‍എസ്എസ് കൊലയാളി സംഘത്തെ റിമാന്റ് ചെയ്തു.
കോമളപുരം വില്ലേജില്‍ മണ്ണഞ്ചേരി പഞ്ചായത്ത് 14 വാര്‍ഡില്‍ നോര്‍ത്ത് ആര്യാട് പി.ഒ യില്‍ ഒറ്റകണ്ടത്തില്‍ വീട്ടില്‍ അതുല്‍ ഒ എസ് (27), കോമളപുരം വില്ലേജില്‍, ആര്യാട് പഞ്ചായത്ത് 3 വാര്‍ഡില്‍ അവലൂകുന്ന് തൈവെളി വീട്ടില്‍ കെ വിഷ്ണു (28), കോമളപുരം വില്ലേജില്‍, ആര്യാട് പഞ്ചായത്ത് 3ാം വാര്‍ഡില്‍ സൗത്ത് ആര്യാട് കിഴക്കേവേലിയകത്ത് വീട്ടില്‍ ഡി ധനേഷ് (25), പാതിരപ്പള്ളി വില്ലേജില്‍, മാരാരിക്കുളം തെക്ക് പഞ്ചായത്ത് 7 വാര്‍ഡില്‍, കാട്ടൂര്‍ പിഒയില്‍ കാടുവെട്ടിയില്‍ വീട്ടില്‍ കെ യു അഭിമന്യൂ (27) മണ്ണഞ്ചേരി പഞ്ചായത്ത് 2ാം വാര്‍ഡില്‍ പൊന്നാട് കുന്നുമ്മേല്‍ വെളി വീട്ടില്‍ കെ യു സനദ് (36) എന്നിവരേയാണ് റിമാന്റ് ചെയ്തത്. ഇവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പോലിസ് പറയുന്നത്.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി അതുല്‍ പിടിയിലായതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് കെ എസ് ഷാനെ ആര്‍എസ്എസ് സംഘം വെട്ടിയത്. ഗുരുതര പരിക്കേറ്റ ഷാന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിക്കുകയായിരുന്നു.