കുനിയില്‍ ഇരട്ട കൊലപാതക കേസ്: വിചാരണക്ക് ഹാജരാകാത്ത ആറ് പ്രതികളെ അറസ്റ്റ് ചെയ്തു

കേസില്‍ പതിനഞ്ച് മുതല്‍ ഇരുപത് വരെയുള്ള പ്രതികളായ മുജീബ് റഹിമാന്‍, ശറഫുദ്ദീന്‍, അബ്ദുല്‍ സബൂര്‍, സഫറുല്ല, പാറമ്മല്‍ അഹമ്മദ് കുട്ടി, യാസീന്‍ എന്നിവരാണ് അറസ്റ്റിലായത്.

Update: 2021-03-15 16:37 GMT

അരീക്കോട്: കുനിയില്‍ ഇരട്ട കൊലപാതക കേസില്‍ വിചാരണക്ക് ഹാജരാകാത്ത ആറ് പ്രതികളെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. കുനിയില്‍ കൊളക്കാടന്‍ ഗുലാം ഹുസൈന്‍ എന്ന ബാപ്പുട്ടിയുടെ മക്കളായ അബൂബക്കര്‍ (48), ആസാദ് (42) എന്നിവരെ കൊലപെടുത്തിയ കേസില്‍ മഞ്ചേരി സെക്ഷന്‍സ് കോടതിയില്‍ വിചാരണക്ക് ഹാജരാകാത്തവരെയാണ് അറസ്റ്റ് ചെയ്തത്.

കേസില്‍ പതിനഞ്ച് മുതല്‍ ഇരുപത് വരെയുള്ള പ്രതികളായ മുജീബ് റഹിമാന്‍, ശറഫുദ്ദീന്‍, അബ്ദുല്‍ സബൂര്‍, സഫറുല്ല, പാറമ്മല്‍ അഹമ്മദ് കുട്ടി, യാസീന്‍ എന്നിവരാണ് അറസ്റ്റിലായത്. 2012 ജൂണ്‍ 11 ന് കുനിയില്‍ അങ്ങാടിയില്‍ വെച്ച് മുന്‍ വൈരാഗ്യം വെച്ചാണ് സഹോദരങ്ങളെ വെട്ടികൊലപ്പെടുത്തിയത്.

കേസിന്റെ വിചാരണക്ക് ഹാജരാകാത്ത പ്രതികള്‍ക്ക് കോടതി പലതവണ സമന്‍സ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. പ്രതികളെ കോടതിയില്‍ റിമാന്റ് ചെയ്തു. കേസിന്റെ വിചാരണയുടെ അവസാനഘട്ടത്തിലാണ് പ്രതികള്‍ കോടതിയില്‍ ഹാജരാകാതിരുന്നത്.

Tags:    

Similar News