തിരുവനന്തപുരം: കുവൈത്തിലെ ലേബര്‍ ക്യാംപിലുണ്ടായ തീപ്പിടിത്തത്തില്‍ മലയാളികളുള്‍പ്പെടെ നിരവധി പേര്‍ മരിക്കാനിടയായ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്ന് എസ് ഡിപി ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി. സാധാരണക്കാരായ തൊഴിലാളികളുള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ മരണപ്പെട്ടിരിക്കുന്നത്. ദാരുണമായ സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. വാക്കുകള്‍ കൊണ്ട് മാത്രം ആശ്വാസമാവുന്നില്ല. ദുരന്തത്തിനിരയായവരുടെ കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകട്ടെയെന്നു പ്രാര്‍ഥിക്കുന്നു. തൊഴിലിടങ്ങളിലും തൊഴിലാളികളുള്‍പ്പെടെയുള്ളവരുടെ താമസ സ്ഥലങ്ങളിലും മതിയായ സുരക്ഷാ സംവിധാനമൊരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം നല്‍കുന്നതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.