വിഴിഞ്ഞം സമരം: ഇന്നും ലത്തീന്‍ അതിരൂപത പള്ളികളില്‍ സര്‍ക്കുലര്‍; സമരം 27ആം ദിവസത്തില്‍

Update: 2022-09-11 02:34 GMT
വിഴിഞ്ഞം സമരം: ഇന്നും ലത്തീന്‍ അതിരൂപത പള്ളികളില്‍ സര്‍ക്കുലര്‍; സമരം 27ആം ദിവസത്തില്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത. രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നും സര്‍ക്കുലര്‍ വായിക്കും. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ചയാണ് സര്‍ക്കുലര്‍ വായിക്കുന്നത്. 14ന് ആരംഭിക്കുന്ന ബഹുജന മാര്‍ച്ചില്‍ സഭാ അംഗങ്ങള്‍ പങ്കാളികളാകണം എന്ന് സര്‍ക്കുലറില്‍ ആഹ്വാനം ചെയ്യും. വിഴിഞ്ഞം തുറമുഖത്തിനെതിരായ മത്സ്യതൊഴിലാളികളുടെ സമരം ഇന്ന് ഇരുപത്തിയേഴാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമായി തുടരാന്‍ തന്നേയാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം.

Tags:    

Similar News