ഇതിഹാസ ഗായിക ലത മങ്കേഷ്‌കറിന് കൊവിഡ്; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ഇപ്പോള്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ചികിത്സയിലാണ്. ലതാ മങ്കേഷ്‌കറിന് നേരിയ രോഗ ലക്ഷണങ്ങളുണ്ടെന്നു അവരുടെ മരുമകള്‍ രചന എഎന്‍ഐയോട് സ്ഥിരീകരിച്ചു.

Update: 2022-01-11 09:44 GMT
ഇതിഹാസ ഗായിക ലത മങ്കേഷ്‌കറിന് കൊവിഡ്; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

മുംബൈ: ഇന്ത്യയുടെ രാപ്പാടി എന്നറിയപ്പെടുന്ന ഇതിഹാസ ഗായിക ലത മങ്കേഷ്‌കറിന് കൊവിഡ് സ്ഥിരീകരിച്ചതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) ചികിത്സയിലാണ്. ലതാ മങ്കേഷ്‌കറിന് നേരിയ രോഗ ലക്ഷണങ്ങളുണ്ടെന്നു അവരുടെ മരുമകള്‍ രചന എഎന്‍ഐയോട് സ്ഥിരീകരിച്ചു.

'അവര്‍ സുഖമായിരിക്കുന്നു, അവരുടെ പ്രായം കണക്കിലെടുത്ത് മുന്‍കരുതല്‍ കാരണങ്ങളാല്‍ മാത്രമാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ദയവായി തങ്ങളുടെ സ്വകാര്യതയെ മാനിക്കുകയും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ദീദിയെ നിലനിര്‍ത്തുകയും ചെയ്യുക'- രചന എഎന്‍ഐയോട് പറഞ്ഞു.

1929 സെപ്തംബര്‍ 28ന് ജനിച്ച ലതാ മങ്കേഷ്‌കറിന് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഫിസര്‍ ഓഫ് ദി ലീജിയന്‍ ഓഫ് ഓണറും കൂടാതെ നിരവധി ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

1974ല്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ലതാ മങ്കേഷകര്‍ ഇടം നേടിയിരുന്നു. 1948നും 1974നും ഇടയില്‍ 25,000ലധികം ഗാനങ്ങള്‍ അവര്‍ പാടിയിട്ടുണ്ട്. 2001ല്‍ ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയ്ക്ക് അവര്‍ അര്‍ഹയായി.

Tags:    

Similar News