പിഞ്ചുകുഞ്ഞിനൊപ്പം: ആംബുലന്‍സിന് വഴിയൊരുക്കി ഒരുമയോടെ കേരളം

രാവിലെ 10ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഇപ്പോള്‍ എറണാകുളം ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ട്.

Update: 2019-04-16 10:06 GMT


Full Viewമലപ്പുറം: ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി പോകുന്ന ആംബുലന്‍സിന് വഴിയൊരുക്കി ഒരുമ തെളിയിച്ച് കേരളം.രാവിലെ 10ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് ഇപ്പോള്‍ എറണാകുളം ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെല്ലാം വലിയ സഹകരണമാണ് ചൈല്‍ഡ് പ്രോട്ടക്റ്റ് ടീമിന്റെ ആംബുലന്‍സിന് ലഭിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ റോഡ് ഷോകള്‍ നിര്‍ത്തിവച്ച് ട്രാഫിക് നിയന്ത്രിക്കാന്‍ തയ്യാറായതും മാതൃകപരമായി. യുഡിഎഫ്, എല്‍ഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ തങ്ങളുടെ റോഡ് ഷോകള്‍ നിര്‍ത്തിവച്ച് മലപ്പുറത്ത് ഗതാഗത നിയന്ത്രണത്തിന് പങ്കുചേര്‍ന്നു. കൂടാതെ ചൈല്‍ഡ് പ്രോട്ടക്റ്റ് ടീമിന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവ് ടെലികാസ്റ്റിങ് നടത്തുന്നതും സ്ഥലങ്ങളെ കുറിച്ച് മുന്‍കരുതലുകള്‍ കമന്റുകളായി ലഭിക്കുന്നതും ആംബുലന്‍സിന് സഹായകരമാവുന്നുണ്ട്. KL-60 - J 7739 എന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സന്‍ ദേളി എന്ന 34കാരനാണ്.

കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഹൃദയ ശസ്ത്രക്രിയക്കായ് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുവരുന്നത്.മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഏതാണ്ട് 620 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം സഞ്ചരിക്കാന്‍ ഏതാണ്ട് 15 മണിക്കൂറിന് മേലെ സമയമെടുക്കും. എന്നാല്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ മണിക്കൂറ് കൊണ്ട് കുഞ്ഞിനെ തിരുവനന്തപുരത്തെത്തിക്കാമെന്ന് കരുതുന്നതായി ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പറയുന്നു.

Similar News