കോടികളുടെ വായ്പാ തട്ടിപ്പ്; കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു
തൃശ്ശൂര്‍: കോടികളുടെ വായ്പാ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഭരണസമിതി പിരിച്ചുവിട്ടു. ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് മുകുന്ദപുരം താലൂക്ക് അസി. രജിസ്ട്രാര്‍ അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ സഹകരണസംഘം മുകുന്ദപുരം താലൂക്ക് അസി. രജിസ്ട്രാര്‍ എം സി അജിത്ത് ചുമതലയേറ്റു.
നൂറു കോടിയോളം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണു സൂചന. സംഭവത്തില്‍ കുറ്റക്കാരായ ജീവനക്കാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിര് നടപടി സ്വീകരിച്ചിരുന്നു. ബാങ്ക് സെക്രട്ടറി ഇന്‍ ചാര്‍ജ് ഇ എസ് ശ്രീകല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പോലിസ് ആറുപേര്‍ക്കെതിരേ കേസെടുത്തിരുന്നു. പ്രതികള്‍ ചേര്‍ന്ന് ഒരാള്‍ക്കുതന്നെ ഒന്നിലേറെ വായ്പ നല്‍കുക, ഒരു വസ്തുവിന്റെ തന്നെ ഈടിന്മേല്‍ ഒന്നിലധികം വായ്പ നല്‍കല്‍, മെംബര്‍ഷിപ്പ് ഇല്ലാത്തവര്‍ക്ക് വ്യാജരേഖ ചമച്ചും ബാങ്ക് സോഫ്റ്റ് വെയറില്‍ ക്രമക്കേട് നടത്തിയും വസ്തു ഉടമകള്‍ അറിയാതെ വായ്പയെടുക്കല്‍ ക്രമേക്കടുകള്‍ നടത്തിയെന്നാണ് കണ്ടെത്തിയിരുന്നത്.
loan fraud; Karuvannur Co-operative Bank board of directors dissolved