തദ്ദേശവാര്‍ഡ് ഓര്‍ഡിനന്‍സ്: ഗവര്‍ണറും സര്‍ക്കാരും വീണ്ടും നേര്‍ക്കുനേര്‍

എല്‍ഡിഎഫിലെ പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഒരു വാര്‍ഡ് വീതം അധികം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്

Update: 2020-01-16 02:02 GMT

ഫയല്‍ ചിത്രം

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ഡുകള്‍ വിഭജിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് ഗവര്‍ണര്‍. 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാര്‍ഡുകളെ വിഭജിക്കാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ്ഖാന്‍ വിസമ്മതിച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനാവില്ലെന്ന് ഗവര്‍ണര്‍ മന്ത്രി എ സി മൊയ്തീനെ നേരിട്ട് അറിയിച്ചതായാണു വിവരം. ഗവര്‍ണര്‍ ഇതോടെ, നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയത്തില്‍ തുടങ്ങിയ തര്‍ക്കം വീണ്ടും ആവര്‍ത്തിക്കുകയാണ്.

    പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നടപടിയെന്നാണു സൂചന. വാര്‍ഡ് വിഭജനം പുതിയ സെന്‍സസ് നടപടിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷനേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നത്. ഗവര്‍ണറുടെ നടപടിയെ സ്വാഗതം കോണ്‍ഗ്രസ് സ്വാഗതം ചെയ്തതോടെ രാഷ്ട്രീയപോരിലേക്ക് കൂടി നീങ്ങുകയാണെന്ന് ഉറപ്പായി. പൗരത്വ ഭേഗഗതി നിയമത്തില്‍ നേരത്തേ ഭരണ-പ്രതിപക്ഷ മുന്നണികള്‍ ഒരേ സ്വരത്തില്‍ പ്രമേയം പാസ്സാക്കിയെങ്കില്‍ ഗവര്‍ണര്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രമേയത്തിനു നിയമസാധുതയില്ലെന്ന് പരസ്യമായി വ്യക്തമാക്കിയ ഗവര്‍ണര്‍ പരസ്യമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എല്‍ഡിഎഫിലെ പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഒരു വാര്‍ഡ് വീതം അധികം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

    ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ആദ്യം ഒപ്പിടാതെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ സര്‍ക്കാരിലേക്ക് ഫയല്‍ മടക്കുകയായിരുന്നു. എന്നാല്‍ വാര്‍ഡ് വിഭജനം സെന്‍സസ് നടപടികളെ ബാധിക്കില്ലെന്നു സര്‍ക്കാര്‍ മറുപടി നല്‍കുകയും ഗവര്‍ണര്‍ക്ക് ഒപ്പിടാനായി വീണ്ടും കൈമാറുകയും ചെയ്തു. എന്നാല്‍ ഫയല്‍ സര്‍ക്കാര്‍ രാജ്ഭവന് നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും ഗവര്‍ണര്‍ ഇതുവരെ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ തയ്യാറായിട്ടില്ല. ജനുവരി അവസാനം നിയമസഭ ചേരാനിരിക്കെ ഓര്‍ഡിനന്‍സ് ഇനിയും നിയമമാക്കി മാറ്റാനാവാത്തത് സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.




Tags:    

Similar News