ലോക്ക്ഡൗണ്‍ ഇളവ്: പ്രധാനമന്ത്രി വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

Update: 2020-06-12 19:21 GMT

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വന്‍ തോതില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ ഇളവുകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ജൂണ്‍ 16, 17 തിയതികളിലായിരിക്കും വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗം. രണ്ടുദിവസത്തെ യോഗം സ്ഥിതികള്‍ വിലയിരുത്തും. രാജ്യത്ത് ലോക്ക് ഡൗണില്‍ ഇളവ് വരുത്തിയ ശേഷം രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചുവരികയാണ്. ഇതുകാരണം അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇവിടങ്ങളിലെ കൊവിഡ് മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ദേശീയ ശരാശരി 2.8 ശതമാനമെങ്കില്‍ അഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ശരാശരി നിരക്ക്.


Tags:    

Similar News