മല്‍സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍: പിണറായി വിജയന്‍

ഉത്തരേന്ത്യയില്‍ വര്‍ഗീയ ചേരിതിരുവും വംശഹത്യയും വര്‍ഗീയ കലാപവും നടത്തിയവര്‍ കേരളത്തില്‍ റോഡ് ഷോ നടത്തി വോട്ട് തട്ടാനുള്ള ശ്രമമാണ്. ഈ വ്യാമോഹം തകര്‍ന്നടിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-04-23 03:02 GMT


കണ്ണൂര്‍: തിരഞ്ഞെടുപ്പില്‍ ചിലരുടെ അതിമോഹം തകര്‍ന്നടിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ വര്‍ഗീയ ചേരിതിരുവും വംശഹത്യയും വര്‍ഗീയ കലാപവും നടത്തിയവര്‍ കേരളത്തില്‍ റോഡ് ഷോ നടത്തി വോട്ട് തട്ടാനുള്ള ശ്രമമാണ്. ഈ വ്യാമോഹം തകര്‍ന്നടിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി അമല ആര്‍എസി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പ്രധാനമല്‍സരം. ബിജെപി മൂന്നാംസ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം പ്രകടന പത്രിക ഒന്നും മുന്നോട്ട് വക്കാനില്ലാതെയാണ് കോണ്‍ഗ്രസ്സ് വോട്ടര്‍മാരെ സമീപിച്ചത്. തീര്‍ത്തും വസ്തുതാവിരുദ്ധമായ പ്രചാരണമാണ് കോണ്‍ഗ്രസ്സും നടത്തിയത്. രണ്ട് കൂട്ടരുടേയും മോഹം തകര്‍ന്നടിയുമെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

Tags:    

Similar News