രാജ്യത്ത് പാചകവാതക വില കുറഞ്ഞു

Update: 2022-10-01 03:10 GMT
രാജ്യത്ത് പാചകവാതക വില കുറഞ്ഞു

ഡല്‍ഹി: രാജ്യത്ത് പാചകവാതക വില കുറഞ്ഞു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില കുറഞ്ഞത്. 33.50 രൂപ കുറഞ്ഞ് 1863 രൂപയായി. നേരത്തെ 19 കിലോ സിലിണ്ടറിന്റെ വില 1896.50 ആയിരുന്നു. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുടെ വിലയില്‍ മാറ്റമില്ല.

ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 1,885 രൂപയ്ക്ക് പകരം 1,859 രൂപയാകും. ചെന്നൈയില്‍ 19 കിലോ സിലിണ്ടറിന് 2009.50 രൂപയില്‍ നിന്നും 2045 രൂപയായി കുറഞ്ഞു. കൊല്‍ക്കൊത്തയിലെ 1995.50 രൂപയാണ്. മുംബൈയില്‍ വാണിജ്യ സിലിണ്ടറിന് 1811.50 രൂപയാണ്. സെപ്തംബര്‍ ഒന്നിനും വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. ജൂലൈ 6 ന്, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ നിരക്ക് യൂണിറ്റിന് 8.5 രൂപ കുറച്ചിരുന്നു.

Tags:    

Similar News