സര്‍ക്കാര്‍ കൊള്ള; പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവിനെതിരേ രാഹുല്‍ഗാന്ധി

Update: 2025-04-08 07:11 GMT
സര്‍ക്കാര്‍ കൊള്ള; പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധനവിനെതിരേ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വര്‍ധനവിനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. പണപ്പെരുപ്പം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് 'സര്‍ക്കാര്‍ കൊള്ള' എന്ന മറ്റൊരു സമ്മാനം കൂടി മോദി നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 2 രൂപ വീതമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 13 രൂപയായും ഡീസലിന്റേത് ലിറ്ററിന് 10 രൂപയായും വര്‍ധിപ്പിച്ചു.

അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില 2014 മെയ് മാസത്തെ അപേക്ഷിച്ച് 41 ശതമാനം കുറഞ്ഞു, പക്ഷേ സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിന് പകരം കേന്ദ്ര എക്‌സൈസ് തീരുവ 2 രൂപ വീതം വര്‍ധിപ്പിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുറിവുകളില്‍ ഉപ്പു പുരട്ടുന്ന തന്ത്രമാണ് നിങ്ങളുടെതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags:    

Similar News