തിരുവനന്തപുരം: പണ്ഡിതനും പിഡിപി ചെയര്‍മാനുമായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയ സുപ്രിംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലം രാജ്യത്തെ ഒരു പൗരന്‍ വിചാരണ തടവുകാരനായി കഴിയേണ്ടി വന്നത് നമ്മുടെ നിയമ സംവിധാനത്തിന്റെ പോരായ്മയാണ്. ജാമ്യമാണ് നിയമം എന്നതാണ് രാജ്യത്തിന്റെ മഹത്തായ ഭരണഘടന നല്‍കുന്ന ഉറപ്പ്. എന്നാല്‍, ജാമ്യം നിഷേധിക്കുകയും വിചാരണ തടവുകാരനായി വര്‍ഷങ്ങളോളം കഴിയേണ്ടിവരികയും ചെയ്യുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചുവരികയാണ്. അബ്ദുന്നാസിര്‍ മദനിയുടെ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സുപ്രിംകോടതി നടത്തിയ വിധി പ്രസ്താവം പ്രതീക്ഷയറ്റുപോയ, വിചാരണ തടവുകാര്‍ക്ക് ആശ്വാസം നല്‍കുന്നതാണെന്നും ഇന്ത്യന്‍ പൗരന്മാരുടെ ജീവിതം തടവറയില്‍ അകാരണമായി ഹോമിക്കപ്പെടാന്‍ കാരണമാവുന്ന യുഎപിഎ നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.