'മധുകൊലക്കേസില്‍ അഭിഭാഷകന് ഫീസ് നല്‍കുന്നില്ല', മധുവിന്റെ അമ്മ മന്ത്രിക്ക് നിവേദനം നല്‍കി

Update: 2022-08-19 02:08 GMT

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന് സര്‍ക്കാര്‍ ഫീസ് നല്‍കുന്നില്ലെന്ന് മധുവിന്റെ അമ്മ മല്ലി. പണം നല്‍കുന്നത് വൈകിയാല്‍ നേരത്തെ അഭിഭാഷകന്‍ പിന്‍വാങ്ങിയത് പോലെ ആവര്‍ത്തിക്കുമോ എന്ന് ഭയമുണ്ട്. പ്രോസിക്യൂട്ടര്‍ ആയിരുന്ന പി ഗോപിനാഥ് നേരത്തെ ഫീസ് പ്രശ്‌നം മൂലം പിന്‍വാങ്ങിയിരുന്നു. സമാന അനുഭവം വീണ്ടും നേരിടേണ്ടിവരുമോ എന്നാണ് കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്. മന്ത്രി കൃഷ്ണന്‍ കുട്ടിയെ നേരിട്ട് കണ്ട് കുടുംബം ഇക്കാര്യം പരാതിയായി അറിയിച്ചു. കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതി നാളെ വിധി പറയും.

Tags:    

Similar News