മധു കൊലക്കേസ്: വിചാരണ ഇന്നുമുതല്‍ വീണ്ടും തുടങ്ങും

വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി താത്കാലിക സ്‌റ്റേ അനുവദിച്ചിട്ടുണ്ട്. ഇതില്‍ അന്തിമ തീരുമാനം വന്നതിന് ശേഷം വിചാരണ മതിയെന്ന് കോടതി തീരുമാനിച്ചാല്‍ കേസ് ഇനിയും വൈകും.

Update: 2022-09-13 01:02 GMT

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസില്‍ ഇന്നു മുതല്‍ വിചാരണ വീണ്ടും തുടങ്ങും. നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാന്‍ ആണ് തീരുമാനം. വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി താത്കാലിക സ്‌റ്റേ അനുവദിച്ചിട്ടുണ്ട്. ഇതില്‍ അന്തിമ തീരുമാനം വന്നതിന് ശേഷം വിചാരണ മതിയെന്ന് കോടതി തീരുമാനിച്ചാല്‍ കേസ് ഇനിയും വൈകും.

നേരത്തെ ആഗസ്ത് 31നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍, ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതോടെ, വിചാരണ നീളുകയായിരുന്നു. പ്രതികള്‍ നേരിട്ടും, ഇടനിലക്കാരന്‍ മുഖേനെയും സാക്ഷികളെ സ്വാധീനിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. ആകെ 122 സാക്ഷികളാണ് മധുകേസിലുളളത്


Tags:    

Similar News