ദാമോ: മധ്യപ്രദേശിലെ ദാമോയിലെ വീടിനടുത്ത് ആറുവയസ്സുകാരി ബലാല്‍സംഗത്തിനിരയായി. അക്രമികള്‍ ബാലികയുടെ കണ്ണുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകീട്ട് വീടിനടുത്ത് സുഹൃത്തുക്കളോടൊപ്പം കളിക്കുകയായിരുന്ന ബാലികയെ അജ്ഞാതനായ ഒരാള്‍ വലിച്ചിഴച്ചു കൊണ്ടുപോയെന്നാണ് പോലിസ് പറയുന്നത്. ഇതിനുശേഷം അവളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ബലാല്‍സംഗത്തിനിരയായ കുട്ടിയുടെ കണ്ണുകള്‍ക്ക് ഗുരുതര പരിക്കേറ്റതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് സിങ് ചൗഹാന്‍ പറഞ്ഞു. നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് കാരണം ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കെയുണ്ടായ ക്രൂരമായ ബലാല്‍സംഗം നാടിനെ ഞെട്ടിച്ചിട്ടുണ്ട്.