ഭോപ്പാല്‍: മധ്യപ്രദേശില്‍ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ബാലേന്ദു ശുക്ല കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന് അംഗത്വം നല്‍കി. കോണ്‍ഗ്രസ് നേതാവായിരുന്ന ശഉക്ല പാര്‍ട്ടിവിട്ടാണ് ബിജെപിയില്‍ ചേര്‍ന്നിരുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെന്നും എല്ലാവരും അവരെ സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ധാരാളം പേരുണ്ടെന്നും കമല്‍ നാഥ് പറഞ്ഞു.
ജ്യോതിരാദിത്യ സിന്ധ്യയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ശുക്ല 2009 കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. സിന്ധ്യ ബിജെപിയിലെത്തിയതിനാലുള്ള അമര്‍ഷം കാരണമാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്കു തിരിച്ചുവന്നത്. ശുക്ലയുടെ തിരിച്ചുവരവ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയ ശേഷം 22 എംഎല്‍എമാര്‍ നിയമസഭയില്‍ നിന്ന് രാജിവച്ചത് കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തിന് കാരണമായിരുന്നു.