മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 21,656 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 11,67,496 ആയി. 20.51 ശതമാനമാണ് സംസ്ഥാനത്തെ കൊവിഡ് പോസിറ്റീവ് നിരക്ക്.
ഇന്ന് 405 പേരാണ് രോഗമ മൂലം മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 31791 ആയി. 2.72 ശതമാനമാണ് സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക്. 22,078 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ കൊവിഡ് മോചിതരായവരുടെ എണ്ണം 8,34,432 ആയി ഉയര്‍ന്നു. 71.47 ശതമാനമാണ് രോഗമുക്തി നിരക്ക്. സംസ്ഥാനത്ത് മുംബൈയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. ഇതുവരെ മുംബൈയില്‍ 180668 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ദാദറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പുതിയ കേസുകളും റിപോര്‍ട്ട് ചെയ്തു. ആകെ കേസുകളുടെ എണ്ണം 3,164 ആയി.ധരവിയില്‍ ഇന്ന് 18 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം 2,993 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 434 പോലിസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ നാലു പോലിസുകാര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 20,801 പോലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3883 പേരാണ് ചികിത്സയിലുള്ളത്. 16706 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് 212 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.