കൊവിഡ്: മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്: ഇന്ന് രോഗം സ്ഥിരീകരിച്ചത് 11,147 പേര്‍ക്ക്

Update: 2020-07-30 18:06 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ പ്രതിദിനരോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. ഇന്ന് 11,147 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 266 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4,11,798 ആയി ഉയര്‍ന്നു. 2,48,615 പേര്‍ ഇതുവരെ രോഗമുക്തരായി. 8,860 പേര്‍ ഇന്ന് മാത്രം രോഗമുക്ഥരായി ആശുപത്രി വിട്ടു. 60.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,48,150 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. സംസ്ഥാനത്തുടനീളം 20,70,128 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു.

ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,30,557 ആയി വര്‍ധിച്ചു. കൊവിഡ് മരണം 1,281 ആയി. 60,024 പേര്‍ ഇതുവരെ രോഗമുക്തരായി. ഏഴുപതിനായിരത്തോളം രോഗികള്‍ നിലവില്‍ ചികില്‍യില്‍ കഴിയുന്നു




Tags:    

Similar News