മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 24,619പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 11,45,840 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 398പേരാണ് രോഗം മൂലം മരിച്ചത്. 8,12,354 പേര്‍ രോഗമുക്തരായി. 3,01,752പേര്‍ ചികില്‍സയിലാണ്. സംസ്ഥാനത്ത് ആകെ 31,351പേര്‍ മരിച്ചു. മുംബൈയില്‍ 2,389 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ്
കര്‍ണാടകയില്‍ ഇന്നും പതിനായിരത്തോളം പേര്‍ക്ക് രോഗബാധ കണ്ടെത്തി. 24 മണിക്കൂറിനിടെ 9366 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഈ സമയത്ത് 93 പേര്‍ മരിച്ചതായും 7268 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആന്ധ്രാപ്രദേശില്‍ പുതുതായി 8,702 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധ 6,01,462 ആയി ഉയര്‍ന്നു. ഇന്ന് 72 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5,177 ആയി ഉയര്‍ന്നു. ഇതുവരെ 5,08,088 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്. നിലവില്‍ 88,197 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.