ബക്രീദിന് ഗോഹത്യ ഒഴിവാക്കി ചെറുമൃഗങ്ങളെ ബലി നല്‍കണമെന്ന് തെലങ്കാന ആഭ്യന്തരമന്ത്രി

ഒരു പ്രത്യേക സമുദായം പശുക്കളെ ആരാധിക്കുന്നുണ്ടെന്നും അവരുടെ വിശ്വാസത്തെ മാനിക്കാന്‍ നാം തയ്യാറാകണമെന്നും തെലങ്കാന രാഷ്ട്ര സമിതിയുടെ അംഗത്വ വിതരണ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Update: 2019-07-17 16:49 GMT

ഹൈദരാബാദ്: ബക്രീദിന് ഗോഹത്യ ഒഴിവാക്കാന്‍ മുസ്‌ലിം സമുദായത്തോട് അഭ്യര്‍ഥിച്ച് തെലങ്കാന ആഭ്യന്തരമന്ത്രി മഹ്മൂദ് അലി. ഒരു പ്രത്യേക സമുദായം പശുക്കളെ ആരാധിക്കുന്നുണ്ടെന്നും അവരുടെ വിശ്വാസത്തെ മാനിക്കാന്‍ നാം തയ്യാറാകണമെന്നും തെലങ്കാന രാഷ്ട്ര സമിതിയുടെ അംഗത്വ വിതരണ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പശുക്കള്‍ക്ക് പകരം ആടുകളെയും മറ്റ് ചെറുമൃഗങ്ങളെയും ബലിനല്‍കാന്‍ മുസ്‌ലിം സഹോദരങ്ങള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായാല്‍ ഇടപെടുമെന്നും തെലങ്കാന ആഭ്യന്തരമന്ത്രി വ്യക്തമാക്കി.ഹൈദരാബാദിലെ ചാര്‍മിനാര്‍ നമ്മുടെ പൂര്‍വ്വികരുടെ വിശ്വാസത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാര്‍മിനാറിന്റെ നാല് തൂണുകള്‍ ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്തു മതങ്ങളെ പ്രതിനിധാനം ചെയ്യുന്നതായും മഹ്മൂദ് അലി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും സമാനമായ ചിന്താഗതിയാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News