അറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും

Update: 2024-04-24 14:19 GMT

കണ്ണൂര്‍: അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടുമെന്ന് പിഡബ്ല്യുഡി എന്‍എച്ച് സബ് ഡിവിഷന്‍ അസി. എന്‍ജിനീയര്‍ അറിയിച്ചു. ഇതുകാരണം വാഹനങ്ങള്‍ മറ്റ് വഴികളിലൂടെ പോവണമെന്നും നിര്‍ദേശിച്ചു. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുന്ന ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുഞ്ഞിപ്പള്ളിയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് മോന്താല്‍ പാലം വഴി പോവണം. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള വാഹനങ്ങള്‍ ചൊക്ലി-മേക്കുന്ന്-മോന്താല്‍ പാലം വഴിയോ മാഹി പാലത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പെരിങ്ങാടി മോന്താല്‍ പാലം വഴിയോ പോവണം. കോഴിക്കോട് പിഡബ്ല്യുഡി എന്‍എച്ച് സബ് ഡിവിഷന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തി നടക്കുക. തലശേരി-മാഹി ബൈപാസ് പാതയിലൂടെ ഗതാഗത സൗകര്യമുള്ളതിനാല്‍ ദീര്‍ഘദൂര യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്.

Tags:    

Similar News