കൊച്ചി: ലണ്ടനു സമീപം ഹാക്കനിയില്‍ മലയാളി ബാലികയ്ക്ക് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശി ആനത്താഴത്ത് അജീഷ്-വിനയ ദമ്പതികളുടെ മകള്‍ ലിസെല്‍ മറിയ(10)യ്ക്കാണ് തലയ്ക്ക് വെടിയേറ്റിയത്. പ്രാദേശികസമയം ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. റെസ്റ്റോറന്റിലുണ്ടായ വെടിവയ്പില്‍ ലക്ഷ്യംതെറ്റി ലിസ്സെലിന് വെടിയേല്‍ക്കുകയായിരുന്നു. ബൈക്കിലെത്തിയ ആളാണ് വെടിയുതിര്‍ത്തതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ മറ്റു മൂന്നുപേര്‍ക്കും വെടിയേറ്റിട്ടുണ്ട്. ഇതില്‍ മലയാളികളില്ലെന്നാണ് വിവരം. ഗുരുതര പരിക്കേറ്റ ലിസെലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയായാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായിട്ടില്ലെന്നാണ് റിപോര്‍ട്ട്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.