ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര ഏജന്‍സികളെ സ്വാധീനിച്ച് ബംഗാളില്‍ അക്രമം അഴിച്ചു വിട്ടെന്ന് മമത ബാനര്‍ജി ആരോപിച്ചു. ' കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്ര സേനയെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്ന് ഞങ്ങള്‍ പറഞ്ഞു കൊണ്ടേ ഇരിക്കുന്നതാണ്. ഞങ്ങള്‍ ഭയപ്പെട്ടതെല്ലാം ഇന്ന് ശരിയാണെന്ന് തെളിഞ്ഞു. അവര്‍ നാലു പേരെ കൊന്നു.' സംഘര്‍ഷത്തെ തുടര്‍ന്ന് കുച്ച് ബിഹാറില്‍ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
പശ്ചിമ ബംഗാളില്‍ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കുച്ച് ബിഹാറില്‍ പോളിങ് സ്‌റ്റേഷന് മുന്നിലുണ്ടായ കേന്ദ്ര സേനയുടെ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിന് മുന്നില്‍ വരി നിന്നവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.