മസ്ജിദിന് പുറത്ത് ഹനുമാന്‍ ഭജന നടത്തി ഹിന്ദുത്വര്‍; മസ്ജിദ് പൊളിക്കാനും ശ്രമം(വീഡിയോ)

Update: 2025-03-26 13:21 GMT

മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തില്‍ മസ്ജിദിന് പുറത്ത് ഹനുമാന്‍ ഭജന നടത്തി ഹിന്ദുത്വര്‍. കന്റോണ്‍മെന്റ് ഏരിയയിലെ മസ്ജിദിന് സമീപമാണ് അതിക്രമം. അഖില ഭാരതീയ ഹിന്ദു സുരക്ഷാ സന്‍സ്ഥന്‍ എന്ന സംഘടനയുടെ നേതാവായ സച്ചിന്‍ സിരോഹി എന്നയാളും സംഘവുമാണ് പള്ളി പൊളിക്കാന്‍ അടക്കം ശ്രമിച്ചത്.

മസ്ജിദ് സര്‍ക്കാര്‍ ഭൂമിയിലാണ് നിര്‍മിച്ചിരിക്കുന്നതെന്നും പൊളിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്ന അതിക്രമം. സംഭവത്തില്‍ മുതവല്ലി തസ്‌കീന്‍ സല്‍മാനി പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് സച്ചിന്‍ സിരോഹിക്കെതിരേ കേസെടുത്തു. ഇയാള്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് എഐഎംഐഎം പ്രതിനിധി സംഘം മീററ്റ് സീനിയര്‍ എസ്പി വിപിന്‍ ടാദക്ക് നിവേദനം നല്‍കി.

Similar News