ഗാന്ധി ഘാതകന്‍ ഗോഡ്‌സേക്ക് പുഷ്പാര്‍ച്ചന; ശിവസേന നേതാവിനെതിരേ കേസെടുത്ത് തമിഴ്‌നാട് പോലിസ്

Update: 2021-11-22 01:17 GMT

ചെന്നൈ: മഹാത്മാ ഗാന്ധിയെ വെടിവച്ച കൊന്ന നാഥുറാം ഗോഡ്‌സെയെ രാജ്യം തൂക്കിലേറ്റിയ ദിനത്തില്‍, ചരമവാര്‍ഷികമായി ആചരിച്ച ശിവസേനാ നേതാവിനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തിരുപ്പൂര്‍ നല്ലൂര്‍ പോലിസാണ് ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ സംസ്ഥാന അധ്യക്ഷന്‍ എ തിരുമുരുകന്‍ ദിനേശിനെതിരെ കേസെടുത്തിരിക്കുന്നത്.

ഈ മാസം 15ന് നടന്ന സംഭവത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗോഡ്‌സെയെ തൂക്കിലേറ്റിയ ദിനം രാക്കിപാളയത്തെ പാര്‍ട്ടി ഓഫിസില്‍ ഇയാളുടെ നേതൃത്വത്തില്‍ ചരമവാര്‍ഷികം ആചരിക്കുകയായിരുന്നു. ഗോഡ്‌സെയുടെ ചിത്രം വച്ച് പുഷ്പാര്‍ച്ചനയും നടത്തി. പത്തോളം പേര്‍ ഇതില്‍ പങ്കെടുക്കുകയും ചെയ്തു. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ചുകൊണ്ട് മുദ്രാവാക്യങ്ങളും ഇവര്‍ വിളിച്ചതായി പോലിസ് പറയുന്നു. സെഷന്‍ 153, 505(1)(b), 505(1)(c), 505(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News