കൂട്ടുകാരനെ 200 കഷ്ണങ്ങളാക്കി ക്ലോസറ്റില്‍ തള്ളി; തിരോധാനം കൊലപാതകമായതിങ്ങനെ
നാലുദിവസമെടുത്താണ് പൂര്‍ണമൃതദേഹം കക്കൂസിലൊഴുക്കിയത്. എല്ലുകളും വലിയ മാംസകഷ്ണങ്ങളും പിന്റുവിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ നിന്ന് വലിച്ചെറിയുകയും ചെയ്തു.
മുംബൈ: തിരോധാനമെന്ന് കരുതിയ ഗണേഷ് കോല്‍ഹാട്ക്കറിന്റെ കേസ് കൊലപാതകമായതായിരുന്നു ഇന്ന് മുംബൈ ചര്‍ച്ച ചെയ്തത്. സുഹ്യത്തുകള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കൊലയില്‍ അവസാനിക്കുകയും ഉറ്റസുഹൃത്തിനെ കഷ്ണങ്ങളാക്കി ക്ലോസറ്റില്‍ തള്ളുകയും ചെയ്ത സംഭവത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മുംബൈ നഗരവാസികള്‍. കഷ്ണങ്ങളാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ ഡ്രൈനേജില്‍ അടഞ്ഞതാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ; മുംബൈയിലെ വിരാര്‍ പ്രദേശത്തെ പ്രിന്റിങ് പ്രസ് ഉടമ ഗണേഷ് കോല്‍ഹാട്ക്കറും കുറ്റവാളിയായി സാന്റാക്രൂസിലെ പിന്റു ശര്‍മയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഈയടുത്തായിരുന്നു ഗണേഷിന്റെ വിവാഹം കഴിഞ്ഞത്. വിവാഹ ആവശ്യങ്ങള്‍ക്കായി ഗണേഷ് പിന്റുവില്‍ നിന്നും 1ലക്ഷം രൂപ കടംവാങ്ങുകയും ചെയ്തു. എന്നാല്‍ 40000ലധികം രൂപ ഗണേഷ് മടക്കിനല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൊലനടന്ന 2018 ഡിസംബര്‍ 12ന് പിന്റു പണമാവശ്യപ്പെട്ട് ഗണേഷിന്റെ ഉടമസ്ഥതയിലുള്ള ഫഌറ്റിലെത്തി. സൗഹൃദ സംഭാഷണത്തിനിടെ ഗണേഷിന്റെ ഭാര്യയെക്കുറിച്ച് അപവാദം പറഞ്ഞ പിന്റുവുമായി വാക്കുതര്‍ക്കത്തിലാവുകയും പിന്റു ഗണേഷിനെ ചുമരിലേക്ക് തള്ളുകയുമായിരുന്നു. തല്‍ക്ഷണം ഗണേഷ് മരിച്ചു. മരണം ഉറപ്പാക്കിയതോടെ പിന്റു ഗണേഷിന്റെ മൃതദേഹം 200 കഷ്ണങ്ങളായി ക്ലോസറ്റ് വഴി കക്കൂസില്‍ ഒഴുക്കുകയായിരുന്നു. നാലുദിവസമെടുത്താണ് പൂര്‍ണമൃതദേഹം കക്കൂസിലൊഴുക്കിയത്. എല്ലുകളും വലിയ മാംസകഷ്ണങ്ങളും പിന്റുവിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ നിന്ന് വലിച്ചെറിയുകയും ചെയ്തു.
ഗണേഷിനെ കാണാതായി എന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഫഌറ്റിലെ കക്കൂസ് ഡ്രൈനേജ് നിറഞ്ഞത്. തുടര്‍ന്ന് ഡ്രൈനേജ് വൃത്തിയാക്കാനെത്തിയവരാണ് മുറിച്ചുമാറ്റിയ മാംസകഷ്ണങ്ങള്‍ കണ്ടെത്തിയത്. തിരോധാന സമയത്ത് പോലിസ് ഫഌറ്റിലെത്തിയെങ്കിലും സംശയാസ്പദമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് ഇവിടെ സ്ഥിരമായി വന്ന പിന്റുവിനെ ദൃക്‌സാക്ഷികളുടെ വിവരത്തില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പിന്റു ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണ്.