അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു

Update: 2022-08-29 01:10 GMT

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്. ഹൂസ്റ്റണില്‍ ഒരാള്‍ കെട്ടിടത്തിന് തീ വയ്ക്കുകയും രക്ഷപ്പെടാനായി പുറത്തേക്ക് ഓടിയ ആളുകള്‍ക്ക് നേരേ വെടിവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പോലിസ് വെടിവച്ചു കൊന്നു. ഹൂസ്റ്റണിലെ മിക്‌സഡ് ഇന്‍ഡസ്ട്രിയല്‍ റെസിഡന്‍ഷ്യല്‍ ഏരിയയിലാണ് സംഭവമെന്ന് സിറ്റി പോലിസ് മേധാവി ട്രോയ് ഫിന്നര്‍ പറഞ്ഞു. 40 മുതല്‍ 60 വരെ പ്രായമുള്ളവരാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പരിക്കേറ്റവരെല്ലാം പുരുഷന്‍മാരായിരുന്നു.

വളരെ സങ്കടകരവും വളരെ മോശവുമായ രീതിയില്‍ അക്രമി നിരവധി താമസക്കാര്‍ക്ക് തീക്കൊളുത്തി- സിഎന്‍എന്‍ ഉദ്ധരിച്ച് വാര്‍ത്താസമ്മേളനത്തില്‍ ഫിന്നര്‍ പറഞ്ഞു. താമസക്കാര്‍ പുറത്തുവരുന്നതുവരെ പതിയിരുന്ന് അവര്‍ക്ക് നേരേ വെടിയുതിര്‍ത്തു. അഗ്‌നിശമന സേന ആദ്യം സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍, പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതനുസരിച്ച് തോക്കുധാരി പോയശേഷമാണ് തീയണയ്ക്കല്‍ ആരംഭിച്ചത്. 40 വയസ്സുള്ള കറുത്ത വസ്ത്രം ധരിച്ച ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരനാണ് വെടിയുതിര്‍ത്തതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞയാഴ്ച യുഎസിലെ മേരിലാന്‍ഡ് സംസ്ഥാനത്തിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Tags:    

Similar News