മന്‍സൂര്‍ കൊലക്കേസ് പ്രതിയുടെ ആത്മഹത്യ: സമഗ്ര അന്വേഷണം വേണമെന്ന് കരീം ചേലേരി

മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമാണെന്നും സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വത്തിലുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിലാണ് സിപിഎം കേന്ദ്രം കൂടിയായ വളയത്ത് സിപിഎം പ്രവര്‍ത്തകനായ പ്രതി തൂങ്ങി മരിച്ചിരിക്കുന്നത്.

Update: 2021-04-09 15:42 GMT

കണ്ണൂര്‍: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ പാറാല്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്ത് തൂങ്ങി മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് കണ്ണൂര്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരീംചേലേരി.

മന്‍സൂറിന്റെ കൊലപാതകം ആസൂത്രിതമാണെന്നും സിപിഎം, ഡിവൈഎഫ്‌ഐ നേതൃത്വത്തിലുള്ള ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിലാണ് സിപിഎം കേന്ദ്രം കൂടിയായ വളയത്ത് സിപിഎം പ്രവര്‍ത്തകനായ പ്രതി തൂങ്ങി മരിച്ചിരിക്കുന്നത്. മന്‍സൂറിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം നടക്കാനിരിക്കെ, ഉന്നതതല ഗൂഢാലോചന പുറത്ത് വരാതിരിക്കാനുള്ള മറ്റൊരു ആസൂത്രണത്തിന്റെ ഭാഗമാണോ ഈ ആത്മഹത്യയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അത്തരത്തില്‍ ഒട്ടേറെ സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളും ആത്മഹത്യകളും കണ്ട ജില്ലയാണ് കണ്ണൂര്‍. അത് കൊണ്ട് തന്നെ ഈ ദുരൂഹ ആത്മഹത്യയെ കുറിച്ച് അന്വേഷണം വേണമെന്ന് കരീംചേലേരി പറഞ്ഞു.

Tags:    

Similar News