അന്താരാഷ്ട്ര സര്‍വകലാശാലാ മേധാവികളുടെ ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് മര്‍കസ് നോളജ് സിറ്റി വേദിയാകുന്നു

Update: 2022-09-27 01:52 GMT

കോഴിക്കോട് : അന്താരാഷ്ട്ര സര്‍വകലാശാലാ മേധാവികളുടെ ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് മര്‍കസ് നോളജ് സിറ്റി വേദിയാകുന്നു. കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗും, കോഴിക്കോട് ജാമിഅ മര്‍കസും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കാലാവസ്ഥ വ്യതിയാന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.

ഒക്ടോബര്‍ 17 മുതല്‍ 19 വരെ കോഴിക്കോട് മര്‍കസ് നോളജ് സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ നാല്‍പത് രാജ്യങ്ങളില്‍നിന്നുള്ള ഇരുപതിലധികം സര്‍വകലാശാലകളെ പ്രതിനിധാനംചെയ്ത് ഇരുനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും.

മൂന്നു ദിവസങ്ങളില്‍, എട്ടു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ സര്‍വകലാശാലകളുടെ മേധാവികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നിലപാടുകള്‍ പ്രഖ്യാപിക്കുന്ന മലബാര്‍ ക്ലൈമറ്റ് ആക്ഷന്‍ ഡിക്ലറേഷനും ഉച്ചകോടി പുറത്തിറക്കും.

Tags:    

Similar News