കോഴിക്കോട്: കോഴിക്കോട് കൈതപൊയില്‍ കേന്ദ്രമായി ആരംഭിച്ച മര്‍കസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ അവസാനത്തില്‍ നടക്കും. വിദ്യഭ്യാസം, ആരോഗ്യം, വ്യവസായം, കാര്‍ഷികം, താമസം തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികളാണ് മര്‍കസ് നോളജ് സിറ്റിയില്‍ സംവിധാനിച്ചിരിക്കുന്നത്.
മെഡിക്കല്‍ കോളജ്, ലോ കോളജ്, ബിസിനസ് സ്‌കൂള്‍, റിസര്‍ച്ച് സെന്റര്‍, ലൈബ്രറി, ഫോകലോര്‍ സ്റ്റഡി സെന്റര്‍, മീഡിയ ആന്‍ഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കള്‍ച്ചറല്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട്, ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ സെന്റര്‍, അഡ്വാന്‍സ്ഡ് സ്റ്റഡി സെന്റര്‍, സ്‌പെഷ്യല്‍ നീഡ് സ്‌കൂള്‍, ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റര്‍, ഹോസ്പിറ്റല്‍, ബിസിനസ് സെന്റര്‍, വെല്‍നസ് സെന്റര്‍, ലൈഫ് സ്‌കില്‍ സെന്റര്‍, അപാര്‍ട്ട്‌മെന്റുകള്‍, സ്റ്റാര്‍ ഹോട്ടല്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. 125 ഏക്കറില്‍ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ ആണ്.
ദേശീയ, അന്തര്‍ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കാരന്തൂര്‍ മര്‍കസില്‍ വെച്ച് നടന്ന പ്രത്യേക പരിപാടിയില്‍ ജനറല്‍ കമ്മറ്റി ചെയര്‍മാനായി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയെയും, കണ്‍വീനറായി അബ്ദുല്‍ മജീദ് കക്കാടിനെയും, ട്രഷററര്‍ ആയി അബ്ദുല്‍ കരീം ഹാജി ചാലിയത്തെയും തിരഞ്ഞെടുത്തു.
ഉന്നതാധികാര സമിതി: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, അഹ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, കോയ മാസ്റ്റര്‍, സയ്യിദ് സൈന്‍ ബാഫഖി, ലത്തീഫ് മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, എ.കെ.സി മുഹമ്മദ് ഫൈസി, കുറ്റൂര്‍ അബ്ദുറഹ്മാന്‍ ഹാജി.
വൈസ് ചെയര്‍മാന്‍: ബാവ തങ്ങള്‍, സ്വാലിഹ് ശിഹാബ് ജിഫ്രി, എന്‍.അലി അബ്ദുല്ല,അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, മൂസ ഹാജി അപ്പോളോ. കണ്‍വീനര്‍മാര്‍: ജി. അബൂബക്കര്‍, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുല്‍ കബീര്‍ എളേറ്റില്‍, സാബിത്ത് സഖാഫി വാവാട്, ജഅ്ഫര്‍ കൈതപ്പൊയില്‍.
മറ്റു സമിതികള്‍: പ്രോഗ്രാം കമ്മറ്റി: ചെയര്‍മാന്‍: സി മുഹമ്മദ് ഫൈസി, കണ്‍വീനര്‍: ഡോ. അബ്ദുല്‍ ഹകിം അസ്ഹരി, ഫിനാന്‍സ്: ചെയര്‍മാന്‍: സയ്യിദ് ശിഹാബുദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, കണ്‍വീനര്‍: ലുക്മാന്‍ ഹാജി, ഗ്രൗണ്ട് ആന്‍ഡ് സ്‌റ്റേജ്: ചെയര്‍മാന്‍: മൊയ്തീന്‍ കോയ ഹാജി, കണ്‍വീനര്‍: അക്ബര്‍ സ്വാദിഖ്, സ്വീകരണം: ചെയര്‍മാന്‍: അലികുഞ്ഞി മുസ്‌ലിയാര്‍, കണ്‍വീനര്‍: അലവി സഖാഫി കായലം, ഗസ്റ്റ് റിലേഷന്‍: ചെയര്‍മാന്‍: ഹബീബ് കോയ, കണ്‍വീനര്‍: ഖമറുദ്ധീന്‍, മീഡിയ ആന്‍ഡ് പി ആര്‍: ചെയര്‍മാന്‍: നാസര്‍ ചെറുവാടി, കണ്‍വീനര്‍: അഡ്വ. അബ്ദുല്‍ സമദ് പുലിക്കാട്, ലോ ആന്‍ഡ് ഓര്‍ഡര്‍: ചെയര്‍മാന്‍: പി സി ഇബ്രാഹിം മാസ്റ്റര്‍, കണ്‍വീനര്‍: യൂസുഫ് ഹാജി പന്നൂര്‍, പ്രചരണം: ചെയര്‍മാന്‍: അബ്ദു റഷീദ് സഖാഫി കുട്ട്യാടി, കണ്‍വീനര്‍: കെ അബ്ദുല്‍ കലാം മാവൂര്‍, സ്‌റ്റേജ് കണ്‍ട്രോള്‍: ചെയര്‍മാന്‍: ഉനൈസ് മുഹമ്മദ്, കണ്‍വീനര്‍: റോഷന്‍ നൂറാനി , അക്കോമെഡേഷന്‍: ചെയര്‍മാന്‍: ഇബ്രാഹിം സഖാഫി താത്തൂര്‍, കണ്‍വീനര്‍: നൗഫല്‍ പി പി, ലൈറ്റ് ആന്‍ഡ് സൗണ്ട്: ചെയര്‍മാന്‍ : സിദ്ധീഖ് ഹാജി കോവൂര്‍, കണ്‍വീനര്‍: സലീം അണ്ടോണ, വളണ്ടിയര്‍: ചെയര്‍മാന്‍: മൊയ്തീന്‍ കുട്ടി ഹാജി, കണ്‍വീനര്‍: ഹബീബ് ടാലന്‍മാര്‍ക്, ട്രാവല്‍ മാനേജ്മന്റ്: ചെയര്‍മാന്‍: മുഹമ്മദലി സഖാഫി, കണ്‍വീനര്‍: റാഫി അഹ്‌സനി, ഫുഡ്: ചെയര്‍മാന്‍: ബദറു ഹാജി, കണ്‍വീനര്‍: ഉമര്‍ ഹാജി പടാളി, ഇന്‍ഫ്ര ആന്‍ഡ് ഫെസിലിറ്റി: ചെയര്‍മാന്‍: മൂസ നവാസ്, കണ്‍വീനര്‍: ഫൈറൂസ് സഖാഫി, ഗിഫ്റ്റ്: ചെയര്‍മാന്‍: ഡോ. അബ്ദുറഹ്മാന്‍, കണ്‍വീനര്‍: ആശിഖ് മമ്പാട്, സേഫ്റ്റി: ഉമര്‍ ഹാജി, സീറോ വേസ്റ്റ്: അനീസ് സുല്‍ത്താനി, മെഡിക്കല്‍: ഡോ. നബീല്‍ എന്നിവരെയും തിരഞ്ഞെടുത്തു.