വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം; ഇല്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കോഴിക്കോട് കലക്ടര്‍

ഉത്തരവ് പാലിക്കപ്പെടാത്ത പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 51,56 പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Update: 2020-04-13 16:16 GMT

കോഴിക്കോട്: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു ഐഎഎസ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് രോഗത്തില്‍നിന്നു ജനങ്ങളെ കൂടുതല്‍ സുരക്ഷിതരാക്കുന്തനിനായി അത്യാവശ്യ കാര്യങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങുന്നവര്‍ മാസ്‌കോ തൂവാലയോ ധരിക്കേണ്ടത് അത്യാവശ്യമാണെന്നു ജില്ലാ മെഡിക്കള്‍ ഓഫിസര്‍ അറിയിച്ചതായി ഇതുമായിബന്ധപ്പെട്ട ഉത്തരവില്‍ കലക്ടര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി വീടിനു പുറത്തിറങ്ങി ഒന്നില്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും തൂവാലയോ മാസ്‌കോ ഉപയോഗിച്ച് മൂക്കും വായും മൂടണം. ഇക്കാര്യം നിര്‍ബന്ധമായും പൊതുജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട പോലിസോ നിരീക്ഷണോ സ്‌ക്വാഡുകളോ ഉറപ്പുവരുത്തണം. ഒന്നില്‍ കൂടുതല്‍ തവണ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ 1897ലെ പകര്‍ച്ചാ വ്യാധി തടയല്‍ നിയമത്തിലെ സെക്ഷന്‍ 2 അനുസരിച്ച് ഐപിസി സെക്ഷന്‍ 188 പ്രകാരം നടപടി സ്വീകരിക്കണെന്നും ഉത്തരവില്‍ പറയുന്നു.

ഉത്തരവ് പാലിക്കപ്പെടാത്ത പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 51,56 പ്രകാരം നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News