മട്ടന്നൂര്‍ നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി; യുഡിഎഫിന് മുന്നേറ്റം

Update: 2022-08-22 06:30 GMT

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനായി. കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം മട്ടന്നൂര്‍ നഗരസഭയില്‍ മാറ്റമില്ലാതെ തുടരും. എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കുറഞ്ഞു. 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഫ് 21 സീറ്റുകള്‍ പിടിച്ചാണ് അധികാരം നിലനിര്‍ത്തിയത്. യുഡിഎഫിന് 14 സീറ്റുകളില്‍ ജയിക്കാനായി. കഴിഞ്ഞ തവണ ഏഴ് സീറ്റുകളിലായിരുന്നു യുഡിഎഫിന് നേടാനായിരുന്നത്. അതിന് മുമ്പത്തെ തവണ യുഡിഎഫിന് 14 സീറ്റുകള്‍ നേടാനായിരുന്നു.

നിലവില്‍ മട്ടന്നൂരില്‍ എല്‍ഡിഎഫിന് 28 സീറ്റുകളുണ്ടായിരുന്നു, യുഡിഎഫിന് 7ഉം. 25 സീറ്റുകള്‍ സിപിഎം ഒറ്റയ്ക്ക് നേടിയ നഗരസഭയിലാണ് ഇക്കുറി എല്‍ഡിഎഫ് 21ല്‍ ഒതുങ്ങിയത്. കഴിഞ്ഞ തവണ സിപിഎമ്മിന് 25 ഉം സിപിഐക്കും ഐഎന്‍എല്ലിനും ഓരോ സീറ്റുമാണ് ഉണ്ടായിരുന്നത്. യുഡിഎഫില്‍ കോണ്‍ഗ്രസിന് 4 സീറ്റും മുസ്‌ലിം ലീഗിന് മൂന്ന് സീറ്റുമായിരുന്നു കഴിഞ്ഞ തവണ. അവിടെ നിന്നാണ് ഇക്കുറി യുഡിഎഫ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കി മുന്നേറ്റമുണ്ടാക്കിയത്. കഴിഞ്ഞ തവണത്തെ പോളിങ് ശതമാനത്തെ മറികടന്ന് ഇത്തവണ 84.63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

ശക്തമായ പ്രചാരണമാണ് ഇത്തവണ ഇരുമുന്നണികളും നടത്തിയിരുന്നത്. സംസ്ഥാന നേതാക്കള്‍ നേരിട്ടെത്തി പ്രചാരണം കൊഴുപ്പിച്ചു. ആകെ 111 സ്ഥാനാര്‍ഥികളാണ് 35 സീറ്റുകളിലേക്ക് മല്‍സരിച്ചത്. 35 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഒരു വാര്‍ഡ് പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിരുന്നു. മറ്റു തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഒന്നര വര്‍ഷം പിന്നിടുമ്പോഴാണ് മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കവും കേസുകളുമാണ് തദ്ദേശ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാതെ മടന്നൂര്‍ മാറ്റിനിര്‍ത്തുന്നത്.

വാര്‍ഡുകളിലെ ഫലം

1 മണ്ണൂര്‍- യുഡിഎഫ്

2 പൊറോറ- യുഡിഎഫ്

3 ഏളന്നൂര്‍- യുഡിഎഫ്

4 കീച്ചേരി- എല്‍ഡിഎഫ്

5 ആണിക്കരി- യുഡിഎഫ്

6 കല്ലൂര്‍- എല്‍ഡിഎഫ്

7 കളറോഡ്- യുഡിഎഫ്

8 മുണ്ടയോട്- എല്‍ഡിഎഫ്

9 പെരുവയല്‍ക്കരി- എല്‍ഡിഎഫ്

10 ബേരം- യുഡിഎഫ്

11 കായലൂര്‍- എല്‍ഡിഎഫ്

12 കോളാരി- എല്‍ഡിഎഫ്

13 പരിയാരം- എല്‍ഡിഎഫ്

14 അയ്യല്ലൂര്‍- എല്‍ഡിഎഫ്

15 ഇടവേലിക്കല്‍- എല്‍ഡിഎഫ്

16 പഴശ്ശി- എല്‍ഡിഎഫ്

17 ഉരുവച്ചാല്‍- എല്‍ഡിഎഫ്

18 കരേറ്റ- എല്‍ഡിഎഫ്

19 കുഴിക്കല്‍- എല്‍ഡിഎഫ്

20 കയനി- എല്‍ഡിഎഫ്

21 പെരിഞ്ചേരി- യുഡിഎഫ്

22 ദേവര്‍കാട്- എല്‍ഡിഎഫ്

23 കാര- എല്‍ഡിഎഫ്

24 നെല്ലൂന്നി- എല്‍ഡിഎഫ്

25 ഇല്ലംഭാഗം- യുഡിഎഫ്

26 മലക്കുതാഴെ- എല്‍ഡിഎഫ്

27 എയര്‍പോര്‍ട്ട്- എല്‍ഡിഎഫ്

28 മട്ടന്നൂര്‍- യുഡിഎഫ്

29 ടൗണ്‍- യുഡിഎഫ്

30 പാലോട്ടുപള്ളി- യുഡിഎഫ്

31 മിനി നഗര്‍- യുഡിഎഫ്

32 ഉത്തിയൂര്‍- എല്‍ഡിഎഫ്

33 മരുതായി- യുഡിഎഫ്

34 മേറ്റടി- യുഡിഎഫ്

35 നാലങ്കേരി- എല്‍ഡിഎഫ്‌

Tags:    

Similar News