മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും സമരത്തിലേക്ക്; നാളെ മെഡിക്കല്‍ കോളജുകള്‍ നിശ്ചലമാകും

ഒ.പി, കിടത്തി ചികില്‍സ, മുന്‍കൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചിട്ടുണ്ട്

Update: 2021-12-12 05:41 GMT

കോഴിക്കോട്: പിജി ഡോക്ടര്‍മാരോടു സമര തുടരുന്നതിനിടെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും സമരത്തിലേക്ക്. ഡോക്ടര്‍മ്മാര്‍ സമരം നടത്തുന്നതോടെ നാളെ മെഡിക്കല്‍ കോളജുകള്‍ നിശ്ചലമാകും. ഒ.പി, കിടത്തി ചികില്‍സ, മുന്‍കൂട്ടി നിശ്ചയിച്ച ശാസ്ത്രക്രിയകള്‍ എന്നിവ ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചിട്ടുണ്ട്. പി ജി ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൗസ് സര്‍ജന്‍മാരും നാളെ പണിമുടക്കുന്നുണ്ട്. ജോലി ഭാരം കുറയ്ക്കുന്നതിന് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക, ഒന്നാം വര്‍ഷ പിജി ഡോക്ടര്‍മാരുടെ പ്രവേശനം നേരത്തെ നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പി ജി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത്. സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സമരം തുടരുകയായിരുന്നു. സമരത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജുകളിലെ അത്യാഹിത വിഭാഗങ്ങളിലടക്കം പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. സമരത്തോട് അനുഭാവപൂര്‍വമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണജോര്‍ജ് പറഞ്ഞു. നീറ്റ് പരീക്ഷയിലെ കാലതാമസമാണ് ഒന്നാം വര്‍ഷ പിജി അഡ്മിഷന്‍ വെകാന്‍ കാരണമെന്ന് നേരത്തെ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

Tags:    

Similar News