നഴ്‌സിന്റെ സഹായത്തോടെ യുവതിയെ ഐസിയുവില്‍വച്ച് ഡോക്ടറും സംഘവും കൂട്ടബലാല്‍സംഗത്തിനിരയാക്കി
യുവതിക്ക് മയക്കത്തിനുള്ള കുത്തിവയ്പ് നല്‍കിയ നഴ്‌സ് ഉള്‍പ്പെടെ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്.
മീററ്റ്: 29കാരിയായ യുവതിയെ സ്വകാര്യ നഴ്‌സിങ് ഹോമിലെ ഐസിയുവില്‍ വച്ച് ഡോക്ടറുള്‍പ്പെടെ മൂന്നംഗ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി. യുപിയിലെ മീററ്റിലെ സ്വകാര്യ നഴ്‌സിങ് ഹോമില്‍വച്ച് ശനിയാഴ്ചയാണ് സംഭവം. യുവതിക്ക് മയക്കത്തിനുള്ള കുത്തിവയ്പ് നല്‍കിയ നഴ്‌സ് ഉള്‍പ്പെടെ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്.
ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച 29 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ശനിയാഴ്ച ഇവരെ ഐസിയുവിലേക്ക് മാറ്റി. ഇവിടെ നിന്ന് നഴ്‌സിന്റെ സഹായത്തോടെ മയങ്ങാനുള്ള കുത്തിവയ്പ് നല്‍കി പീഡനത്തിനിരയാക്കുകയായിരുന്നുവെന്നാണ് വിവരം.
ഐസിയുവില്‍വെച്ച് നഴ്‌സിന്റെ സഹായത്തോടെ രോഗിയെ മയക്കിയ മൂന്നംഗ സംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നു യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബോധം വീണ്ടെടുത്തപ്പോള്‍ യുവതിയുടെ കിടക്കയില്‍ വാര്‍ഡ് ബോയിയെ കണ്ടതോടെയാണ് ബലാല്‍സംഗത്തിനിരയായ കാര്യം അറിയുന്നത്. തുടര്‍ന്ന് യുവതി സഹായത്തിനായി നിലവിളിച്ചതോടെ ഭര്‍ത്താവ് എത്തി. അപ്പോഴേക്കും ഇയാള്‍ രക്ഷപ്പെടുകയുമായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നിയാസു (20), അശോക് മാലിക് (35), ഷദാബ് (35) ഇവരെ സഹായിച്ച നഴ്‌സ് ലക്ഷ്മി (50) എന്നിവര്‍ക്കെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.